റഹ്മാനിയ്യ ബഹ്‌റൈന്‍ പ്രാര്‍ഥനാ മജ്‌ലിസ് ബുധനാഴ്ച
മനാമ: സമസ്ത നേതാക്കള്‍ക്കു വേണ്ടി കടമേരി റഹ് മാനിയ്യ അറബിക് കോളജ് ബഹ്‌റൈന്‍ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക പ്രാര്‍ഥനാ സദസ് ബുധനാഴ്ച രാത്രി 9.30ന് മനാമയിലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്തു നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി, ഹജ്ജ് കമ്മറ്റി, സുപ്രഭാതം ചെയര്‍മാന്‍, കടമേരി റഹ് മാനിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങി സമസ്തയുമായും അല്ലാതെയും നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്ന ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രത്യേക പ്രാര്‍ഥനാ സദസ് സംഘടിപ്പിച്ചിരിക്കുന്നത്.
അന്തരിച്ച സമസ്ത പ്രസിഡന്റ് ശൈഖുനാ കുമരംപുത്തൂര്‍ ഉസ്താദ് അടക്കമുള്ള സമസ്തയുടെ മരണപ്പെട്ട പണ്ഢിതന്മാര്‍ക്കും രോഗബാധിതരായി കഴിയുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമെല്ലാം വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും മജ്‌ലിസില്‍ നടക്കും.
പ്രാര്‍ഥനാ മജ്‌ലിസിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ബഹ്‌റൈന്‍ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിക്കും. കടമേരി റഹ്മാനിയ്യയുമായി ബന്ധപ്പെട്ട ബഹ്‌റൈനിലുള്ള മുഴുവന്‍ പ്രവര്‍ത്തകരും നാട്ടുകാരും അഭ്യുദയ കാംക്ഷികളും മജ്‌ലിസില്‍ പങ്കെടുക്കണമെന്ന് ജന.സെക്രട്ടറി അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +97334546427
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."