HOME
DETAILS

എസ്.വൈ.എസ് മീലാദ് സമ്മേളനവും ആദര്‍ശ സംവാദവും; അന്തിമരൂപമായി

  
backup
December 20 2016 | 18:12 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%80%e0%b4%b2%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8-2

കോഴിക്കോട്: 'ഹുബ്ബുറസൂല്‍ ഹുബ്ബുല്‍ വത്വന്‍ ' എന്ന പ്രമേയവുമായി സുന്നി യുവജന സംഘം ആചരിച്ചു വരുന്ന നബിദിന കാംപയിനിന്റെ ഭാഗമായി കോഴിക്കോട്ട് മേഖലാതല മീലാദ് സമ്മേളനവും ആദര്‍ശ സംവാദവും ഡിസംബര്‍ 29ന് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ നഗറില്‍ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മൗലിദ് സദസിന് എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. നാല് മണിക്ക് നടക്കുന്ന സമ്മേളനം പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. സിംസാറുല്‍ ഹഖ് ഹുദവി പ്രമേയ പ്രഭാഷണം നടത്തും. 6.30ന് നടക്കുന്ന ആദര്‍ശ സംവാദം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിക്കും. 'തൗഹീദും മുജാഹിദ് ഐക്യവും' എന്ന വിഷയം അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും 'മൗലിദ് പ്രമാണങ്ങളില്‍' എന്ന വിഷയം റഹ്മത്തുള്ള ഖാസിമി മൂത്തേടവും 'ഹദീസ് നിഷേധവും ലയന നാടകവും' എന്ന വിഷയം എം.ടി.അബുബക്കര്‍ ദാരിമിയും അവതരിപ്പിക്കും. തുടര്‍ന്ന് മുഖാമുഖം നടക്കും.
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, ഒ.പി.അഷ്‌റഫ്, എന്‍ജിനിയര്‍ മാമുക്കോയ ഹാജി, പി.അസൈനാര്‍ ഫൈസി, എം.പി ആലിഹാജി, കെ.കെ അബു ഹാജി പ്രസംഗിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും നാസര്‍ ഫൈസി കൂടത്തായി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Kerala
  •  2 months ago
No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  2 months ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  2 months ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  2 months ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  2 months ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  2 months ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  2 months ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  2 months ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  2 months ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago