കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്‍ 21-12-2016
എക്‌സാമിനര്‍മാരുടെ പാനല്‍ തയാറാക്കുന്നു
വിദൂരവിദ്യാഭ്യാസം പ്രെവറ്റ് മോഡിലുള്ള ബിരുദ (സി.സി.എസ്.എസ്, സി.യു.സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് എക്‌സാമിനര്‍മാരുടെ പാനല്‍ തയാറാക്കുന്നു. അഫിലിയേറ്റഡ് കോളജുകളില്‍ നിന്ന് വിരമിച്ച അധ്യാപകര്‍ക്കും ഇപ്പോള്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍-എക്‌സാമിനേഷന്‍-പ്രൊഫോര്‍മ ലിങ്കില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി ജോയിന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്- 8, എക്‌സാം ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ അയക്കണം.
തിയതി നീട്ടി
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മുഖേന 2016-17 അധ്യയന വര്‍ഷത്തേക്ക് ഓണ്‍ലൈനില്‍ വിവിധ യു.ജി കോഴ്‌സുകളിലേക്ക് ആയിരം രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തിയതി ഡിസംബര്‍ 21 വരെയും, ആയിരം രൂപ പിഴയോടെ വിവിധ പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബര്‍ 22 വരെയും നീട്ടി. അപേക്ഷാ ഫോമും ഒപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഫീസ് തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഹോം പേജില്‍ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങള്‍ ,ജനസേവന കേന്ദ്രങ്ങള്‍, എസ്.ബി.ടി ഓണ്‍ലൈന്‍ എന്നീ രീതിയില്‍ ഫീസ് അടക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് (ഫോട്ടോ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്) പ്രോസ്‌പെക്ടസില്‍ പറഞ്ഞ രേഖകള്‍ സഹിതം യു.ജി-ഡിസംബര്‍ 23-നകവും പി.ജി-ഡിസംബര്‍ 26-നകവും ലഭിക്കണം.
പരീക്ഷ മാറ്റി
ഡിസംബര്‍ 21-ന് ആരംഭിക്കാനിരുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്) സപ്ലിമെന്ററി പരീക്ഷ ജനുവരി മൂന്നിനും (സമയം രാവിലെ 9.30 മുതല്‍ 12.30 വരെ), ജനുവരി ഒന്‍പതിന് ആരംഭിക്കാനിരുന്ന വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ യു.ജി (സി.സി.എസ്.എസ്) സപ്ലിമെന്ററി പരീക്ഷ ജനുവരി 11-നും (സമയം: ഉച്ചക്ക് 1.30 മുതല്‍ 4.30 വരെ) ആരംഭിക്കും.
പരീക്ഷ
കോളേജ്‌വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബി.കോം,ബി.കോം വൊക്കേഷണല്‍,ബി.ബി.എ,ബി.ടി.എച്ച്.എം,ബി.എച്ച്.എ,ബി.കോം ഓണേഴ്‌സ് (സി.യു.സി.ബി.സി.എസ്.എസ്, റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്‌മെന്റ്) പരീക്ഷ ജനുവരി 18-ന് ആരംഭിക്കും. ഒന്നാം സെമസ്റ്റര്‍ ബി.ടി.എ (സി.യു.സി.ബി.സി.എസ്.എസ്, 2014 പ്രവേശനം മുതല്‍) റഗുലര്‍ പരീക്ഷ ജനുവരി മൂന്നിന് ആരംഭിക്കും.
പരീക്ഷാഫലം
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."