കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം: വിഷരഹിത പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചു
കാലിക്കടവ്: കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതീക്ഷേത്ര പെരുങ്കളിയാട്ടത്തിനെത്തുന്നവര്ക്കു വിഷരഹിത പച്ചക്കറികളുപയോഗിച്ച് അന്നദാനം ഒരുക്കും. ഇതിനായി 13 പ്രാദേശിക കേന്ദ്രങ്ങളിലായി നടത്തിയ പച്ചക്കറി കൃഷിയില്‍ വിളവെടുപ്പു തുടങ്ങി. വെള്ളച്ചാല്‍ പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പു കരിവെള്ളൂര്‍ വലിയച്ഛന് പ്രമോദ് കോമരം നിര്‍വ്വഹിച്ചു.
ജി.കെ ഗിരീഷ്, കെ രഘുരാമന്, ഒ രാജന്, കെ.കെ.വി ദാമോദരന്‍, യു.വി കേളു, കെ.വി ദിനേശന്, സി.വി കുഞ്ഞികൃഷ്ണന്, ദിലീപ് മെട്ടമ്മല്‍, പി.വി രാജേഷ് സംബന്ധിച്ചു.
വെള്ളരി, മത്തന്‍, കുമ്പളം തുടങ്ങിയ പച്ചക്കറികള്‍ക്കു ജൈവവളം മാത്രമാണ് ഉപയോഗിച്ചത്.
ഓണക്കുന്ന്, ചന്തേര, ഈയ്യക്കാട്, കൊടക്കാട്, പലിയേരി, വടക്കുമ്പാട്, വെള്ളച്ചാല്‍, പുത്തിലോട്ട്, പിലിക്കോട്, പെരളം പ്രദേശങ്ങളിലായാണു കൃഷി ചെയ്തത്. ജനുവരി ഏഴു മുതല്‍ 12 വരെയാണു പെരുങ്കളിയാട്ടം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."