ആലിക്കല്‍ തോട്; നിവേദനം നല്‍കി
മലപ്പുറം: നഗരസഭയിലെ രണ്ടാം വാര്‍ഡ് മേല്‍മുറിയിലെ പ്രധാന ജലസ്രോതസായ ആലിക്കല്‍ തോടിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലിക്കല്‍ തോട് സംരക്ഷണ സമിതി ഭാരവാഹികള്‍ മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ക്ക് നിവേദനം നല്‍കി. രണ്ടാം വാര്‍ഡില്‍നിന്ന് മാത്രം നാനൂറോളം കുടുംബങ്ങളും കര്‍ഷകരും സ്ഥിരമായി ആശ്രയിക്കുന്ന ഈ തോടിന്റെ ഇരുഭാഗങ്ങളില്‍ കാട് പിടിച്ചും തോട് നിറയെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞും നിരവധി സ്ഥലങ്ങളില്‍ തോടിന്റെ ഒഴുക്കിനെ ബാധിക്കുന്ന തരത്തില്‍ കല്ലും മറ്റും നിറഞ്ഞ നിലയിലാണുള്ളതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
രണ്ടാം വാര്‍ഡിലെ പ്രഥമ തടയണയായ ഓട്ടുപാറക്കലിലെ ചിറവളരെ പരിതാപകരമായ നിലയിലാണെന്നും ഈ തടയണ അറ്റകുറ്റപ്പണികള്‍ നടത്തി കര്‍ഷകരുടെ കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രസ്തുത തോട് ശുചീകരിക്കുന്നതിന് വേണ്ടത് ചെയ്യണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വേണ്ട നടപടി സ്വീകരിക്കാമെന്ന് രണ്ടാം വാര്‍ഡ് അംഗവും നഗരസഭാ സ്ഥിരംസമിതി ചെയര്‍മാനുമായ പി.എ സലീം എന്ന ബാപ്പുട്ടിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന് ചെയര്‍പേഴ്‌സണ്‍ ഉറപ്പുനല്‍കി.
പരി അലവിക്കുട്ടി, പറാഞ്ചീരി മൊയ്തു ഹാജി, വി.പി കുഞ്ഞിപ്പ ഹാജി, പലേക്കോടന്‍ ചെറിയാപ്പു ഹാജി, മോഴിക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന വാപ്പി, ടി.പി ഉമര്‍, മേച്ചേരി റാശിദ്, പി.കെ ശാക്കിര്‍, പി.കെ. ഉനൈസ്, എം. ആസിഫ്, കെ.പി ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."