സ്ത്രീകളെ പാരാമെഡിക്കല്‍ രംഗത്തു ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ശൂറാ കൗണ്‍സില്‍
ജിദ്ദ: സ്ത്രീകളെ പാരാമെഡിക്കല്‍ രംഗത്ത് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് മുതിര്‍ന്ന ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ശുപാര്‍ശ ചെയ്തു.
സ്ത്രീകള്‍ക്ക് ഡോക്ടറായി ജോലി ചെയ്യാന്‍ ഇപ്പോള്‍ രാജ്യത്ത് അനുമതിയുണ്ട്. കണ്ണട കടകളില്‍ ജോലി ചെയ്യാന്‍ സ്ത്രീകളെ അനുവദിച്ചതായി ജിദ്ദയിലെ സ്വകാര്യ ആരോഗ്യമേഖല മേധാവി മുഹമ്മദ് ബജ്ബൈര് പറഞ്ഞു. അതേസമയം അവര്‍ക്ക് പുരുഷന്മാരുമായി ഇടപെടേണ്ടി വരരുതെന്നും നിര്‍ദേശമുണ്ട്.
സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ജോലി ചെയ്യുന്നുവെന്ന് പരാതിയുണ്ടായാല്‍ കടകള്‍ പൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍ സാഹചര്യവും സുരക്ഷയും കൃത്യമായി തൊഴില്‍ മന്ത്രാലയം വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണട കടകളില്‍ ജോലി ചെയ്യാന്‍ പരിശീലനം സിദ്ധിച്ച 13000 സ്ത്രീകള്‍ രാജ്യത്തുണ്ട്.
ജോലി ചെയ്യുന്ന സ്ത്രീകളുടെ ഗതാഗത സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ 2.78 ബില്യന്‍ റിയാല്‍ നീക്കി വച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."