HOME
DETAILS
MAL
മാവോയിസ്റ്റ് വധം; പഞ്ചായത്തില്‍ മരണം രജിസ്റ്റര്‍ ചെയ്തു
backup
December 22 2016 | 00:12 AM
കരുളായി: പൊലിസ് വെടിവയ്പില്‍ മരിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകരായ അജിത, കുപ്പു ദേവരാജ് എന്നിവരുടെ മരണം മൂത്തേടം ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ 24നാണ് വെടിവയ്പില്‍ മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍വച്ച് ഇരുവരും കൊല്ലപ്പെട്ടത്.
തുടര്‍ന്നാണ് ഇവരുടെ മരണ രജിസ്ട്രേഷനുള്ള അപേക്ഷ മൂത്തേടം പഞ്ചായത്തില്‍ നല്‍കിയത്. എടക്കര പൊലിസ് വഴിയാണ് രജിസ്ട്രേഷന് അപേക്ഷ മൂത്തേടം പഞ്ചായത്തില്‍ എത്തിയത്. ചൊവ്വാഴ്ചയാണ് ഇരുവരുടെയും മരണം രജിസ്റ്റര്‍ ചെയ്തത്. വനത്തിനുള്ളിലെ വരമല താഴ്വരയില്‍വച്ച് മരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."