HOME
DETAILS

സഊദി സന്ദര്‍ശന വിസ പുതുക്കാന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

  
backup
December 22, 2016 | 7:10 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b8-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95

റിയാദ്: സഊദി സന്ദര്‍ശന വിസ പുതുക്കുന്നതിന് ഇന്‍ഷുറന്‍സ് കാലാവധി ഉണ്ടായിരിക്കണമെന്ന പുതിയ വ്യവസ്ഥ നിലവില്‍ വന്നു. വിസിറ്റ് വിസ പുതുക്കുന്നതിന് ഇന്‍ഷുറന്‍സ് പുതുക്കല്‍ നിര്‍ബന്ധമാക്കുന്ന പദ്ധതി പാസ്‌പോര്‍ട്ട് വിഭാഗം ( ജാവാസാത് ) മായി സഹകരിച്ച് നടപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കൗണ്‍സില്‍ ഓഫ് കോ ഓപറേറ്റീവ് ഹെല്‍ത്ത് ഇഷ്യുറന്‍സ് വ്യക്തമാക്കി. ഇതോടെ കുടുംബ സന്ദര്‍ശക വിസകളില്‍ ബന്ധുക്കളെ കൊണ്ടുവരുന്നവര്‍ക്ക് വീണ്ടും ചിലവേറും.

ഇതിന്റെ ഭാഗമായി സന്ദര്‍ശന വിസകള്‍ ആരോഗ്യ ഇന്‍ഷ്യുറന്‍സുമായി ബന്ധപ്പെടുത്തുന്ന നടപടികളുടെ പ്രാരംഭ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഇന്‍ഷുറന്‍സ് കൗണ്‍സിലും സഊദി ജവാസാത്തും ഓണ്‍ലൈനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെത്തുന്ന മുഴുവന്‍ സന്ദര്‍ശന വിസക്കാര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നതിന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.

നവംബര്‍ 13 മുതല്‍ ലഭിച്ച എല്ലാ സന്ദര്‍ശന വിസക്കുമാണ് നിയമം ബാധകം. ഈ തിയതി മുതല്‍ എടുത്ത വിസകള്‍ പുതുക്കുന്നതിന് ഇന്‍ഷുറന്‍സ് ഉറപ്പു വരുത്തണമെന്ന് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ മേധാവി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. ഇന്‍ഷുറന്‍സ് ഇല്ലാതെ ഒരു കാരണവശാലും വിസ പുതുക്കുന്നതിന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സന്ദര്‍ശന വിസകളിലെത്തുന്നവര്‍ക്ക് ആശുപത്രികളില്‍ കിടത്തി ചികിത്സ, നഴ്‌സിംഗ് സേവനം, ഭക്ഷണം എന്നിവക്കു പുറമെ ദിനേന 600 റിയാല്‍ വരെയുള്ള മരുന്നുകളും മറ്റു ആരോഗ്യ രംഗത്തെ സേവനങ്ങളും ലഭ്യമാകും.പരമാവധി ഒരു ലക്ഷം റിയാല്‍ വരെയുള്ള കവറേജാണ് സന്ദര്‍ശക വിസക്കാര്‍ക്ക് ലഭ്യമാവുക.

അതേസമയം, ഹജ് ഉംറ തീര്‍ത്ഥാടകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, നയതന്ത്ര കാര്യാലയങ്ങളും അന്താരാഷ്ട സംഘടനകളുടെ ആസ്ഥാനങ്ങളും സന്ദര്‍ശിക്കാനെത്തുന്നവര്‍, സര്‍ക്കാര്‍ അതിഥികള്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൻ്റെ തുറുപ്പുചീട്ടായി രോഹൻ; സഞ്ജുവിന് അർധസെഞ്ച്വറി; മുഷ്താഖ് അലി ട്രോഫിയിൽ ഒഡീഷയെ തകർത്ത് കേരളത്തിന് 10 വിക്കറ്റ് ജയം

Cricket
  •  11 days ago
No Image

പത്തനംതിട്ടയില്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

എത്യോപ്യൻ അഗ്നിപർവത സ്ഫോടനം യുഎഇയെ ബാധിക്കാത്തതിന് കാരണം ഇത്

uae
  •  11 days ago
No Image

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ആലപ്പുഴ സ്വദേശിക്ക് നഷ്ടമായത് 16 ലക്ഷം; കോഴിക്കോട് സ്വദേശി പിടിയിൽ

crime
  •  11 days ago
No Image

ദുബൈയിലെ '3 ഡേ സൂപ്പർ സെയിൽ' അഞ്ച് ദിവസമാക്കും; ദേശീയ ദിനത്തോടനുബന്ധിച്ച് 90% വരെ കിഴിവുകൾ

uae
  •  11 days ago
No Image

ഇമ്രാൻ ഖാൻ എവിടെ? ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം ശക്തമാകുന്നു; പാകിസ്താനിൽ വൻ പ്രതിഷേധം

International
  •  11 days ago
No Image

"ഇന്ത്യൻ ക്രിക്കറ്റാണ് പ്രധാനം, ഞാൻ അല്ല": ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ രാജി ചർച്ചകൾ; തീരുമാനം ബിസിസിഐക്ക് വിട്ട് ഗൗതം ഗംഭീർ

Cricket
  •  11 days ago
No Image

പ്രവാസികൾക്ക് വമ്പൻ ഓഫറുമായി ഇത്തിഹാദും ഇൻഡിഗോയും; കുറഞ്ഞ ചെലവിൽ നാട്ടിലെത്താം

uae
  •  11 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് തിരിച്ചടി, ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

Kerala
  •  11 days ago
No Image

'ചികിത്സാ ചെലവ് പ്രദര്‍ശിപ്പിക്കണം'പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് നിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  11 days ago