HOME
DETAILS

മഴ കുറവ്; കൊല്ലങ്കോട് 2500 ഏക്കറിലധികം കൃഷിയിടങ്ങള്‍ തരിശായി

  
backup
December 22 2016 | 07:12 AM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-2500-%e0%b4%8f%e0%b4%95%e0%b5%8d

 

ചിറ്റൂര്‍: കാലവര്‍ഷം കൈവിട്ടതോടെ കൊല്ലങ്കോട് ബ്ലോക്കിലെ 2500 ഏക്കറിലധികം കൃഷിഭൂമി തരിശ്ശായി. ഡാമുകളിലെ ജലവിതരണ പിഴവും, മഴക്കുറവും നെല്‍കര്‍ഷകരുടെ സമയനിഷ്ടയിലുള്ള കൃഷിയിറക്കാന്‍ അസാധ്യമാക്കി. തണ്ണീര്‍ത്തട നീര്‍ത്തട സംരക്ഷണവും നിയമങ്ങളില്‍ മാത്രം പാലിക്കപ്പെടുന്നതും ഗ്രാമങ്ങളിലെ ജലസ്രോതസുകളെ അപ്പാടെ നശിപ്പിച്ചു. ജലസ്രോതസുകള്‍ സംരക്ഷിക്കാനും നാട് മാലിന്യമുക്തമാക്കാനും കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനുമുള്ള പദ്ധതികള്‍ പലതുണ്ടെങ്കിലും വിജയിച്ചവ വളരെ കുറവാണ്. നെല്‍പാടങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തിരക്കേറിയ സമയത്താണ് കാലവര്‍ഷം ചതിച്ചത്.
കേരളത്തിലെ കൃഷി മഴക്കാലം,ശീതകാലം,വേനല്‍കാലം, എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി ചെയ്യാറുണ്ടെങ്കിലും ഇത്തവണ ഒന്നും തന്നെ നടപ്പിലാക്കാന്‍ സാധ്യമായിട്ടില്ല. വെള്ളക്കെട്ടും അതിവര്‍ഷവും മൂലം ഏറ്റവും ശ്രമകരമായി ചെയ്യുന്ന മഴക്കാല കൃഷിതന്നെ ഇല്ലാതായി. ജില്ലാതല കാര്‍ഷിക സമിതി നെല്‍കൃഷിതന്നെ ഉപേക്ഷിക്കാനും പയര്‍ വര്‍ഗ്ഗവിളകളുടെ വിത്തുകള്‍ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല.
ഒന്നാംവിളയുടെ സപ്ലൈക്കോയിലൂടെ നെല്ല് സംഭരിച്ചതിന്റെ സംഭരണവില കര്‍ഷകര്‍ക്ക് ലഭിക്കാത്തതും കൃഷിയിറക്കാന്‍ തടസ്സമായി. പറമ്പിക്കുളം ആളിയാര്‍ കരാറുപ്രകാരം കേരളത്തിന് അവകാശപ്പെട്ടജലവും ഇത്തവണ ലഭിച്ചില്ല. ആയതിനാല്‍ പട്ടഞ്ചേരി പഞ്ചായത്തില്‍ മാത്രം 700 ഏക്കര്‍ നെല്‍വയലാണ് ഇത്തവണ തരിശ്ശിട്ടിരിക്കുന്നത്.
ശൈത്യകാല പച്ചക്കറിയിലേക്ക് ഇറങ്ങിയ കര്‍ഷകര്‍ക്കാവട്ടെ വേനലിന്റെ കാഠിന്യത്തില്‍ കൃഷിനാശവും സംഭവിക്കുന്നു. .കേരളത്തിലെ പച്ചക്കറി ഉപഭോഗത്തിന്റെ 20% ത്തിലേറെയും മണ്ഡലകാലം മുതല്‍ മകരവിളക്ക് വരെയുള്ള നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ്. ഇത് കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ സഹായത്തോടെ തുടര്‍കൃഷി സംഘടിപ്പിക്കാനുംഈ പശ്ചാത്തലത്തില്‍ കാമ്പയിനു പകരം ഇന്നിപ്പോള്‍ കൃഷി ചെയ്യുന്നവരെ ആ രംഗത്ത് നിലനിര്‍ത്താനും പരമ്പരാഗത കൃഷിക്കാരെ കൂടുതല്‍ അടുപ്പിക്കാനുമുള്ള നടപടികളാണ് ഉണ്ടാവേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago