HOME
DETAILS

വൃക്കകള്‍ തകരാറിലായ സിദ്ദീഖ് മുസ്്‌ലിയാര്‍ സുമനസുകളുടെ സഹായം തേടുന്നു

  
backup
December 22, 2016 | 7:35 AM

%e0%b4%b5%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d

 

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ഈസ്റ്റ് ചെമ്പറക്കിയില്‍ താമസിക്കുന്ന രണ്ടു വൃക്കകളും തകരാറിലായ അബൂബക്കര്‍ സിദ്ദീഖ് മുസ്‌ലിയാര്‍ (49) സഹായം തേടുന്നു. പളളിജോലി ആശ്രയിച്ച് ജീവിക്കുന്ന ഒരു കുടുംബമാണിത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടങ്ങുന്ന നിര്‍ധനകുടുംബത്തിന്റ എക ആശ്രയമാണ് അബൂബക്കര്‍. രണ്ടു വര്‍ഷമായി ഇദ്ദേഹം വൃക്ക സംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണ്.
കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിവരികയാണ്. രണ്ടു വൃക്കകളും തകരാറായതിനാല്‍ അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ചികിത്സയ്ക്കാവശ്യമായ ഭീമമായ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് സാധിക്കുകയില്ല.
അതിനാല്‍ നാട്ടുകാര്‍ മുന്‍കൈ എടുത്ത് ഒ പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട വൃക്ക ദാതാവിനേയും ചികിത്സയ്ക്കുളള പണവും കണ്ടെത്തുന്നതിനു വേണ്ടി ഇന്നസെന്റ് എം.പി, വി.പി സജീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ്, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി, ബ്ലോക്ക് മെമ്പര്‍ റംല അബ്ദുള്‍ ഖാദര്‍ രക്ഷാധികാരികളായും സി കെ ഇസ്മായില്‍ ഹാജി ചെയര്‍മാനായും, വാര്‍ഡ് മെമ്പര്‍ സി എ ഫൈസല്‍ കണ്‍വീനറായും അബ്ദുള്‍ അസ്സീസ് എം പി ട്രഷററായും അബൂബക്കര്‍ സിദ്ദീഖ് മുസ്‌ലിയാര്‍ ചികിത്സാ സഹായനിധി രൂപീകരിച്ചു.
ചെയര്‍മാന്‍, കണ്‍വീനര്‍, അബൂബക്കറിന്റെ ഭാര്യ ഇവരുടെ പേരില്‍ മുടിക്കല്‍ എസ് ബി റ്റിയില്‍ (അക്കൗണ്ട് നമ്പര്‍ 67381772996, കഎടഇ ഇഛഉഋ ടആഠഞ0000305) ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. വൃക്ക നല്‍കുവാന്‍ തയ്യാറുളളവരും ഉദാരമനസ്‌ക്കരും 9496281080, 9387887529 എന്നീ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തര്‍ക്കിക്കരുത്, ജനങ്ങള്‍ പറയുന്നത് കേള്‍ക്കണം'; വീടുകയറുന്ന സഖാക്കള്‍ക്ക് സിപിഐഎമ്മിന്റെ 'പെരുമാറ്റച്ചട്ടം'

Kerala
  •  2 days ago
No Image

അരുണാചൽ പ്രദേശിലേക്ക് വിനോദയാത്ര പോയ മലയാളി സംഘം അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു

National
  •  2 days ago
No Image

റഫാല്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും; 3.25 ലക്ഷം കോടിയുടെ കരാര്‍ അടുത്ത മാസം

Kerala
  •  2 days ago
No Image

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 17 വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

യു.എ.ഇയിലെ സ്കൂൾ പ്രവേശന പ്രായപരിധി മാറ്റം പ്രവാസികൾക്ക് ആശ്വാസം

uae
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ശാസ്ത്രീയ പരിശോധന ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറും

Kerala
  •  2 days ago
No Image

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

uae
  •  2 days ago
No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  2 days ago