എം.ജി.വാഴ്‌സിറ്റി അത്‌ലറ്റിക് മീറ്റ് കോതമംഗലം എം.എ,പാലാ അല്‍ഫോന്‍സ കോളജുകള്‍ മുന്നില്‍
കോതമംഗലം: എം.ജി അത്‌ലറ്റിക് മീറ്റില്‍ പുരുഷ വിഭാഗത്തില്‍ 133 പോയിന്റുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജും വനിതാ വിഭാഗത്തില്‍ 111 പോയിന്റുമായി പാലാ അല്‍ഫോന്‍സ കോളജും മുന്നേറുന്നു.
88 പോയിന്റുള്ള ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജാണ് വനികളുടെ വിഭാഗത്തില്‍ രണ്ടാമത്.പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസ് 49 പോയിന്റുമായി രണ്ടാമതാണ്..മീറ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ നാല് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു.5000 മീറ്റര്‍ വനിതകളുടെ നടത്തത്തില്‍ പാലാ അള്‍ഫോന്‍സയുടെ മേരി മാര്‍ഗരറ്റ്,20000 മീറ്റര്‍ പുരുഷ വിഭാഗം നടത്തത്തില്‍ കോതമംഗലം എം.എ കോളജിന്റെ തോമസ് എബ്രഹാം,പുരുഷ വിഭാഗം ലോംഗ്ജംപില്‍ എം.എ.യുടെ തന്നെ പി.വി.സുഹൈല്‍,ജാവലിന്‍ ത്രോ പുരുഷ വിഭാഗത്തില്‍ പാലാ സെന്റ് തോമസിന്റെ അരുണ്‍ ബേബി എന്നിവരാണ് പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചത്. മത്സരങ്ങള്‍ ആന്റണി ജോണ്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.എം.എ.കോളജ് അസോസിയേഷന്‍ സെക്രട്ടറി ഡോ.വിന്നി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.മത്സരങ്ങള്‍ ഇന്ന് സമാപിക്കും.
മത്സരഫലങ്ങള്‍: 100 മീറ്റര്‍ ഓട്ടംവനിതകള്‍
1.കെ.മഞ്ജു(അസംപ്ഷന്‍,ചങ്ങനാശ്ശേരി),2.രമ്യ രാജന്‍,3.എന്‍.എസ്.സിമി(ഇരുവരും പാലാ അല്‍
്‌ഫോന്‍സ)
100 മീറ്റര്‍പുരുഷന്മാര്‍
1.കെ.എസ്.പ്രണവ്,2.എന്‍.എസ്.ഡെനില്‍(ഇരുവരും എം.എ.കോളജ്,കോതമംഗലം),3.അജിത് ഇട്ടി വര്‍ഗീസ്(എസ്.ബി.ചങ്ങനാശ്ശേരി).
400 മീറ്റര്‍ ഓട്ടംവനിതകള്‍
1.ജെറിന്‍ ജോസഫ്(അല്‍ഫോന്‍സ,പാലാ),2.വി.കെ.വിസ്മയ,3.ശ്രൂതിമോള്‍ വി.രാജേന്ദ്രന്‍(ഇരുവരും അസംപ്ഷന്‍,ചങ്ങനാശ്ശേരി)
1500 മീറ്റര്‍വനിതകള്‍
1.കെ.ആര്‍.അമൃത,2.ആതിര ശശി(ഇരുവരും പാലാ അല്‍ഫോന്‍സ)),3.പി.ആര്‍.അലീഷ(അസംപ്ഷന്‍,ചങ്ങനാശ്ശേരി).
5000 മീറ്റര്‍വനിതകള്‍
1.ഏയ്ഞ്ചല്‍ ജെയിംസ്,2.അനു മരിയ സണ്ണി(ഇരുവരും പാലാ അല്‍ഫോന്‍സ),3.യു.നീതു(അസംപ്ഷന്‍,ചങ്ങനാശ്ശേരി).
(100 മീറ്റര്‍ ഹഡില്‍സ്‌വനിതകള്‍
1.ഡൈബി സെബാസ്റ്റ്യന്‍(അല്‍ഫോന്‍സ കോളജ്, പാലാ)
2.ടി.എസ്. ആര്യ3.സൗമ്യ വര്‍ഗീസ്(ഇരുവരും അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി)
5000 മീ.വനിതകള്‍
1.എയ്ഞ്ചല്‍ ജെയിംസ് 2.അനു മരിയ സണ്ണി(ഇരുവരും അല്‍ഫോന്‍സ കോളജ്, പാലാ)
3. യു. നീതു(അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി
5000 മീപുരുഷന്മാര്‍
1.ഷെറിന്‍ ജോസ് 2.ദീപു ആന്റണി(ഇരുവരും എം.എ. കോളജ് കോതമംഗലം)
3.പി.ശിവ പെരുമാള്‍(സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പിള്ളി)
ഷോട്ട്പുട്ട്പുരുഷന്മാര്‍
1.വി.കെ.അകേഷ്‌കുമാര്‍ 2.ജസ്റ്റിന്‍ ജയിന്‍(ഇരുവരും എം.എ. കോളജ്, കോതമംഗലം)3. അരുണ്‍ ബേബി(സെന്റ് തോമസ് കോളജ്, പാലാ)
5000 മീ. നടത്തംവനിതകള്‍
1.കെ.മേരി മാര്‍ഗരറ്റ് 2.പി.എസ്. അല്‍ഫോന്‍സ 3.ടെസ്‌നാ ജോസഫ്(മൂവരും അല്‍ഫോന്‍സാ കോളജ്, പാലാ)
20000 മീ. നടത്തംപുരുഷന്മാര്‍
1.തോമസ് എബ്രാഹം(എം.എ. കോളജ്, കോതമംഗലം)2.അജിത് ജോര്‍ജ്(എസ്.ബി. കോളജ്, ചങ്ങനാശേരി)3.ആന്റണി എബ്രഹാം(സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പിള്ളി)
ലോംഗ് ജംപ്‌വനിതകള്‍
1.സൗമ്യ വര്‍ഗീസ്(അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി),2.രമ്യ രാജന്‍,3.മരീന ജോര്‍ജ്((ഇരുവരും അല്‍ഫോന്‍സ കോളജ്, പാലാ).
ഷോട്ട്പുട്ട്‌വനിതകള്‍
1.നെല്‍സ പി.സജി,2.സുജി ആര്‍.റാണി(ഇരുവരും എം.എ.കോളജ്,കോതമംഗലം),3.ആഷ്‌ലി ജോസഫ്(അല്‍ഫോന്‍സ കോളജ്, പാലാ).
ജാവലിന്‍ ത്രോവനിതകള്‍
1.സി.സി.പ്രിയ,2.പി.എസ്.ജയലക്ഷ്മി(ഇരുവരും അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി),3.ജിന്‍സി ബെന്നി(എം.എ.കോളജ്,കോതമംഗലം).
400മീറ്റര്‍പുരുഷന്മാര്‍
1.മുഹമ്മദ് ലുബൈബ്,2.ഒ.എസ്.കെവിന്‍(ഇരുവരും എം.എ.കോളജ്,കോതമംഗലം),3.ഷാന്‍ മാത്യു(സെന്റ് ഡൊമിനിക്‌സ് കോളജ് ,കാഞ്ഞിരപ്പിള്ളി).
1500 മീറ്റര്‍പുരുഷന്മാര്‍
1.ആനന്ദ് കെ.മധു,2.ദീപു ആന്റണി(ഇരുവരും എം.എ.കോളജ്,കോതമംഗലം),3.അഭിജിത് ആന്റണി(എസ്.ബി.,ചങ്ങനാശ്ശേരി)
ലോഗ്ജംപ്പുരുഷന്മാര്‍
പി.എസ്.സുഹൈല്‍,2.ബി.അബിന്‍(ഇരുവരും എം.എ.കോളജ്,കോതമംഗലം),3.ശരത് സാബു(സെന്റ് തോമസ്,പാലാ)
ഹൈജംപ്പുരുഷന്മാര്‍
1.ജിയോ ജോസ്,2.മനു ഫ്രാന്‍സീസ്(ഇരുവരും സെന്റ് ആല്‍ബര്‍ട്‌സ്,എറണാകുളം),3.ജിഫിന്‍ ജോസഫ്(എം.എ.കോളജ്,കോതമംഗലം)
പോള്‍വോള്‍ട്ട്പുരുഷന്മാര്‍
1.എസ്.നിഖില്‍,2.കെവിന്‍ ആന്റണി(ഇരുവരും എം.എ.കോളജ്,കോതമംഗലം),3.അമല്‍ ഷാജി(സെന്റ് തോമസ്,പാലാ).
ഡിസ്‌കസ്‌ത്രോപുരുഷന്മാര്‍
1.ഷിജോ മാത്യു,2.വി.കെ.അകേഷ്‌കുമാര്‍(ഇരുവരും എം.എ.കോളജ്,കോതമംഗലം),3.ടോമിന്‍(സെന്റ് തോമസ്,പാലാ).
ജാവലിന്‍ ത്രോപുരുഷന്മാര്‍
1.അരുണ്‍ ബേബി(സെന്റ് തോമസ്,പാലാ),2.സിബി ആന്റണി(എം.എ.കോളജ്,കോതമംഗലം),3.വിഷ്ണു രമേശ് (സെന്റ് തോമസ്,പാലാ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."