വിദേശിയെ കബളിപ്പിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത രണ്ട് പേര് അറസ്റ്റില്‍
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ വിനോദത്തിനായി എത്തിയ വിദേശിയെ കബളിപ്പിച്ച് വില കൂടിയ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പേരെ ഫോര്‍ട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.
ഫോര്‍ട്ട്കൊച്ചി പട്ടാളം ഡെറി ലൈനില്‍ ജൂഡ് ക്രിസ്റ്റി(45),നസ്റത്ത് പനക്കല്‍ വീട്ടില്‍ റെയ്മണ്ട് എറിക്ക്(47) എന്നിവരെയാണ് ഫോര്‍ട്ട്കൊച്ചി എസ്.ഐ.ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് വെച്ചാണ് സംഭവം.
അയര്‍ലണ്ട് സ്വദേശി എഡ്വിന് മിന്ഹാന്(47)നാണ് തട്ടിപ്പിനിരയായത്.ഫോണില്‍ നെറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരിചയം നടിച്ച് എത്തിയ പ്രതികള്‍ ഫോണ്‍ വാങ്ങി മുങ്ങുകയായിരുന്നു.കുറച്ച് റെയ്മണ്ട് തന്നെ മര്‍ദ്ദിച്ച് ഫോണുമായി കടന്നുവെന്ന് വിദേശിയെ ജൂഡ് ക്രിസ്റ്റി തെറ്റിദ്ധരിപ്പിക്കുകയും ഇരുവരും ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.എന്നാല്‍ ജൂഡിന്റെ ഇടപെടലില്‍ സംശയം തോന്നിയ എസ്.ഐ.ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫോണ്‍ റെയ്മണ്ടിന്റെ കയ്യില്‍ വില്ക്കാന് കൊടുത്ത് വിട്ടതായി പറയുന്നത്.തുടര്‍ന്ന് ഇന്നലെ രാവിലെ റെയ്മണ്ടിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.പ്രതികള്‍ നേരത്തേയും കേസുകളില്‍ പ്രതികളാണെന്നും കെ.ഡി.ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്നും എസ്.ഐ.പറഞ്ഞു.
സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനാഫ്,സിവില്‍ പൊലീസ് ഓഫീസര്‍ എം.എ.ജോണ്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."