49.5 കോടി മുടക്കി നിര്‍മിച്ച തൈക്കാട്ടുശ്ശേരി പാലം അപകടാവസ്ഥയില്‍
തുറവൂര്‍: പമ്പാ പാതയിലെ തുറവൂര്‍ തൈക്കാട്ടുശ്ശേരി പാലത്തിന്റെ അടിഭാഗത്തെകോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നു.നബാര്‍ഡിന്റെ ഫïില്‍ നിന്നു 49.5 കോടി മുടക്കിയാണ് പാലം പണി നടത്തിയത്.പല ഭാഗങ്ങളിലായാണ് കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നത്.
വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്ന തൊഴിലാളികളാണ് ഇത് ആദ്യം കïത്. ഇക്കാര്യം അറിഞ്ഞു തുടങ്ങിയതോടെ യാത്രക്കാര്‍ പാലത്തിലൂടെ യാത്ര ചെയ്യാന്‍ പേടിക്കുന്നു.
നിര്‍മാണത്തിനിടെ കൂറ്റന്‍ ബിം വെള്ളത്തില്‍ വീണത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു മാത്രമല്ല നിര്‍മാണക്കമ്പനിക്കെതിരെ ജനങ്ങള്‍ സംഘടിച്ചിരുന്നു. കായലില്‍ ഉപ്പ് വെള്ളം എത്തുന്ന സമയങ്ങളില്‍ ഈ മേഖലയിലെ വീടുകളുടെ ഭീ ത്തികള്‍ ദ്രവിക്കാറുï്.
സിമിന്റിന്റെ വീര്യം കുറയുന്നതാണ് ഇത്തരത്തില്‍ ഭിത്തികള്‍ തകരാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോടികള്‍ മുടക്കി ചുരുങ്ങിയ കാലയളവില്‍ നിര്‍മിച്ച പാലത്തിന്റെ കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീഴുന്നതിന് കാരണം ഇതു തന്നെയാകാമെന്നാണ് നിഗമനം തുറവൂര്‍ പമ്പാ പാതയുടെ പ്രധാന പാലങ്ങളിലൊന്നാണ് തൈക്കാട്ടുശ്ശേരി പാലം.
നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുïോയെന്ന് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."