അപകട കെണിയൊരുക്കി അന്തര്‍സംസ്ഥാന പാതയിലെ ഗര്‍ത്തങ്ങള്‍
പുത്തന്‍കുന്ന്: അപകടകെണിയൊരുക്കി അന്തര്‍സംസ്ഥാന പാതയില്‍ വന്‍ഗര്‍ത്തങ്ങള്‍. ബത്തേരി- പാട്ടവയല്‍ റോഡില്‍ പുത്തന്‍കുന്നിലാണ് റോഡിലെ വന്‍ഗര്‍ത്തങ്ങള്‍ വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയാവുന്നത്. അടുത്തിടെ ഇവിടെ കുഴിയില്‍ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിക്കുകയും ചെയ്തിരുന്നു. അന്തര്‍സംസ്ഥാന പാതയില്‍ താഴെ പുത്തന്‍കുന്നിലാണ് അപകടകെണിയൊരുക്കിയുള്ള വന്‍ഗര്‍ത്തങ്ങളുള്ളത്. ഈ കുഴികളില്‍ ചാടി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. ഈ ഭാഗത്ത് കുഴിയുണ്ടെന്നറിയാതെ റോഡിന്റെ ഇരുഭാഗങ്ങളില്‍ നിന്നും വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് കുഴികളില്‍ ചാടിയാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. ഈ ഗര്‍ത്തങ്ങള്‍ അടക്കണമെന്നാവശ്യപെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഒന്നരമാസം മുമ്പ് ഈ റോഡിലെ കുഴികള്‍ പൊതുമരമാത്ത് വകുപ്പ് അടച്ചിരുന്നു. എന്നാല്‍ നവീകരണ പ്രവര്‍ത്തിയിലെ അഴിമതിയെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാവുന്നതിന് മുമ്പുതന്നെ റോഡ് വീണ്ടും തകര്‍ന്നു. ഈ അവസ്ഥയില്‍ റോഡിലെ കുഴികള്‍ എത്രയും പെട്ടെന്ന് അട്ക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."