HOME
DETAILS
MAL
'വീട്ടിലൊരു വിഷരഹിത പച്ചക്കറിത്തോട്ടം' പദ്ധതിക്ക് തുടക്കമായി
backup
December 23 2016 | 03:12 AM
അന്തിക്കാട്: സംസ്ഥാന കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വീട്ടിലൊരു വിഷരഹിത പച്ചക്കറിത്തോട്ടം പദ്ധതിക്ക് മുറ്റിച്ചൂര്‍ എ.എല്‍.പി സ്കൂളില്‍ തുടക്കമായി. വാര്‍ഡ് മെമ്പര്‍ ശാന്ത സോളമന് കുട്ടികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് കിഷോര്‍ പള്ളിയാറ അധ്യക്ഷനായി. പ്രധാനധ്യാപകന് ബൈജു ജോര്‍ജ് പദ്ധതി വിശദീകരിച്ചു. പി.ടി.എ അംഗങ്ങളായ പി.യു അബ്ദുള്ള, സുരജ പുന്നപ്പിള്ളി, സിജ രജിത്, സജിനി പള്ളിപറമ്പില്‍, ഭാഗ്യലക്ഷ്മി കാരണത്ത്, കെ.കെ നജീബ്, എ.കെ സുഹറ, ടി.ജെ വിക്ടോറിയ, എ.ആര് ബിന്ദു, കെ.എം ചാരുത, അമൂല്യ ചന്ദ്രന്, ഇ.എം ലക്ഷ്മി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."