HOME
DETAILS

സ്‌നേഹസ്പര്‍ശം മെഗാ റിലീഫിനായി പരിയാരം ഒരുങ്ങുന്നു

  
backup
December 23, 2016 | 4:20 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%82-%e0%b4%ae%e0%b5%86%e0%b4%97%e0%b4%be-%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%80

 

തളിപ്പറബ്: ജിദ്ദ ശറഫിയ്യ കെ.എം.സി.സി മൂന്നാമത് മെഗാറിലീഫ് ഇവന്റിനായുളള ഒരുക്കങ്ങള്‍ പരിയാരത്ത് പൂര്‍ത്തിയാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറ് കാന്‍സര്‍ രോഗികള്‍ക്കും കിഡ്‌നി രോഗികള്‍ക്കും സാമ്പത്തിക സഹായം, വര്‍ഗീയ കലാപത്തില്‍ കിടപ്പാടം നഷ്ടപെട്ടവര്‍ക്കായി മുസ്‌ലിം ലീഗ് നിര്‍മിച്ചു നല്‍കുന്ന മുസഫര്‍ നഗറിലെ ബൈത്തുറഹ്മയിലെ രണ്ട് യൂനിറ്റുകള്‍ക്കുള്ള ഫണ്ട് കൈമാറ്റം, മലപ്പുറം മങ്കടയിലെ ബൈത്തുറഹ്മക്കുള്ള ഫണ്ട് കൈമാറ്റം, തളിപ്പറമ്പ്, തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കുള്ള സഹായം, വാരം സി.എച്ച് സെന്ററിലെ രോഗികള്‍ക്കും മയ്യിത്ത് പരിപാലനത്തിനുമായി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സംവിധാനം, സൗഊദി അറേബ്യയില്‍ സംഘടനാ പ്രവര്‍ത്തകരും, പ്രവാസം അവസാനിപ്പിച്ച് നാട്ടിലുള്ളവര്‍ക്ക് സ്‌നേഹാദരവ്, കുടുംബസംഗമം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളാണ് 31ന് പരിയാരം സി.എച്ച് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി കോരന്‍പീടികയില്‍ സൗഹൃദസംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ടലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. സി.പി.വി അബ്ദുല്ല, പി.സി നസീര്‍, പി.വി അബ്ദുല്‍ ശുക്കൂര്‍, അഷ്‌റഫ് കൊട്ടോല, ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഉമര്‍ അരിപ്പാമ്പ്ര, കെ.കെ മുഹമ്മദ് കുഞ്ഞി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്‌സ്; പ്രഖ്യാപനം ദുബൈ എയർ ഷോയിൽ

uae
  •  2 days ago
No Image

'പേര് ഒഴിവാക്കിയത് അനീതി' വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയെന്ന വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരണം: ഗംഭീറിന് നിർദേശവുമായി ഗാംഗുലി

Cricket
  •  2 days ago
No Image

തുടർച്ചയായി നാല് ദിവസം അവധി; ദേശീയ ദിന ആഘോഷത്തിനായി ഒരുങ്ങി യുഎഇ

uae
  •  2 days ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ

International
  •  2 days ago
No Image

അവൻ റൊണാൾഡോയെക്കാൾ മികച്ചവനാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ലോതർ മത്തയൂസ്

Football
  •  2 days ago
No Image

ഒടിപി ചോർത്തി പണം തട്ടി: പ്രതിയോട് പിഴയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  2 days ago
No Image

ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്;  അനുയായികള്‍ക്ക് വൈകാരികമായ സന്ദേശം നല്‍കി മുന്‍ പ്രധാനമന്ത്രി

International
  •  2 days ago
No Image

ജഡേജക്ക് പിന്നാലെ മറ്റൊരു ഇതിഹാസവും രാജസ്ഥാനിലേക്ക്; റോയൽസ് ഇനി ഡബിൾ സ്ട്രോങ്ങ്

Cricket
  •  2 days ago