എസ്.ഐയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേര്‍കൂടി അറസ്റ്റില്‍
തേഞ്ഞിപ്പലം: എസ്.ഐ എം അഭിലാഷിനെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി പിടിയില്‍. തിരുവനന്തപുരം കവടിയാര്‍ രോഹിണി നിവാസില്‍ നിധിന്(38), പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യമൊരുക്കിക്കൊടുത്ത കേസിലെ പ്രതി തിരുവനന്തപുരം അമ്പലമുക്ക് പരൂര്കാട് കൃപാ ലൈനില്‍ സജു അമര്‍നാഥ്(34)എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഒക്ടോബര്‍ 10 ന് കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് ദേശീയപാതയില്‍ കോഹിനൂരില്‍ വാഹനപരിശോധനക്കിടെ പൊലിസ് കാറില്‍ ആയുധം കണ്ടെത്തിയിരുന്നു. ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്.ഐ അഭിലാഷിനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയത്. പിന്നീട് എസ്. ഐയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
ദുബൈയില്‍ പച്ചക്കറി ബിസിനസ് ചെയ്യുന്ന മലപ്പുറം വെളിമുക്ക് സ്വദേശി ചക്കി വളപ്പില്‍ യൂസുഫിനെ വധിക്കാന്‍ എത്തിയതായിരുന്നു ക്വട്ടേഷന്‍ സംഘമെന്ന് പൊലിസ് പറഞ്ഞു. മുന്‍വൈരാഗ്യമാണ് കാരണം.
സംഭവത്തിനായി ഗൂഢാലോചന നടത്തിയ കേസിലെ പ്രധാനപ്രതിയും കൂട്ടാളിയുമാണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാനിയായ ഗുണ്ടാ തലവന്‍ ശാന്തി ഭൂഷണ് ഉള്‍പ്പെടെ 5 പേരെ ഈ കേസില്‍ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ഗൂഢാലോചനയെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."