HOME
DETAILS

ലഹരിക്കെതിരേ കര്‍മ പദ്ധതിക്ക് രൂപം നല്‍കും: എല്‍ദോ എബ്രഹാം എം.എല്‍.എ

  
backup
December 24 2016 | 02:12 AM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4

മൂവാറ്റുപുഴ: ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരണം നടത്തുന്നതിന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്  പ്രത്യേക കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. പാലക്കുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം കാവലാള്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ എന്നിവ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളെ ബോധവാന്‍മാരാക്കുമെന്നും സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിനായി എക്‌സൈസ്, പോലീസ്, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗപ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്‌കറിയ അധ്യക്ഷത വഹിച്ചു. ഇറ്റിഐ ട്രൈയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഐ.വി.സോമന്‍ മുഖ്യപ്രഭാഷണം നടത്തി.
എന്‍.എസ്.എസ്. ജില്ലാ കണ്‍വീനര്‍ ബിനോയ്.കെ.ജോസഫ് പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.എം.റഷീദ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബിനോയി സ്‌കറിയ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിബി സാജു, പി.ടി.എ പ്രസിഡന്റ് വി.സന്തോഷ്‌കുമാര്‍, പി.എസി മെമ്പര്‍ ഷാജി വര്‍ഗീസ്, നാടക സംവിധായകന്‍ പി.വി.ഭാസി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടോമി നിരവത്ത്പറമ്പില്‍ ഞാന്‍ ഒരു മദ്യപാനിയായിരുന്നപ്പോള്‍ എന്ന വിഷയത്തില്‍ അനുഭവ വവരണം നടത്തി. പാലക്കുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ തെരുവ് നാടകം യാഗത്തിന്റെ സംവിധായകന്‍ പി.വി.ഭാസിയെ ചടങ്ങില്‍ ആദരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago