യു ഷെയിപ്പ് കെട്ടിടത്തിനു നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം
കുന്നംകുളം: നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ യു ഷെയിപ്പ് കെട്ടിടത്തിനു നേരെ സാമൂഹ്യ ദ്രോഹികളുടെ ആക്രമണം. 2 ലക്ഷം രൂപയോളം നഷ്ടം. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. കെട്ടിടത്തിന് രാത്രിയില്‍ സെക്യൂരിറ്റി സംവിധാനങ്ങളില്ല.
തൊട്ടടുത്ത തിയറ്ററില്‍ സിനിമക്കെത്തുന്നവര് ബൈക്കുള്പെടെ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. കെട്ടിടത്തിന്റെ താഴെ നിലയിലുള്ള കേരള ഹാര്ഡ്വെയര് കടയുടെ മുന്‍ഭാഗത്തായി സൂക്ഷിച്ചിരുന്ന ഗ്ലാസുകള്‍ തട്ടിമറിച്ചിട്ട് തകര്‍ത്ത നിലയിലാണ്. ഇത് 1 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.
2ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയുടെ ചില്ലുകള്‍ ഉള്‍പെടെ എറിഞ്ഞു തകര്‍ത്തിരിക്കുകയാണ്.
നഗരത്തിലാണങ്കില് ഗുരുവായൂര്‍ റോഡില്‍ രാത്രിയില്‍ അധികം ആള് സഞ്ചാരമുണ്ടാകാറില്ലെന്നതിനാല് സംഭവം രാത്രിയില്‍ ആരുടേയും ശ്രദ്ധയില്‍പെട്ടില്ല. രാവിലെയാണ് കച്ചവടക്കാര്‍ വിവരമറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കെട്ടിട ഉടമയും കച്ചവടക്കാരും പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."