HOME
DETAILS

ശരിയെഴുതിയവന്‍ തന്നെ ശരിയിടരുത്

  
backup
December 24 2016 | 20:12 PM

%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%b6%e0%b4%b0%e0%b4%bf



പരീക്ഷയില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും നൂറില്‍ നൂറുശതമാനം ഉത്തരമെഴുതിയിട്ടുണ്ട് ആ വിദ്യാര്‍ഥി. പക്ഷേ, പറഞ്ഞിട്ടെന്ത്..? ഓവര്‍ സ്മാര്‍ട്ടായാല്‍ അപകടമാണല്ലോ. റാങ്ക് തനിക്കു തന്നെയെന്ന അതിരുകടന്ന ആത്മവിശ്വാസത്തില്‍ എഴുതിയ ഉത്തരങ്ങള്‍ക്കെല്ലാം അവന്‍തന്നെ ശരിയിട്ടു കളഞ്ഞു..! അരിശം കയറിയ എക്‌സാമിനര്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഒരുത്തരംപോലും പരിശോധിക്കാതെ ഉത്തരക്കടലാസില്‍ ചുവന്ന മഷികൊണ്ട് ഒരു ഭീമന്‍ വെട്ടിട്ടു. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഒരു നിമിഷം അവന്‍ എക്‌സാമിനറുടെ മുഖത്തേക്കു കണ്‍മിഴിച്ചു നോക്കി. എന്നിട്ട് വിറയാര്‍ന്ന ശബ്ദത്തോടെ ഒരു ചോദ്യം:
'എന്താ പ്രശ്‌നം..? വല്ലതും തെറ്റിയോ..?'
'തെറ്റിയിട്ടൊന്നുമില്ല. ഉത്തരങ്ങളെല്ലാം ശരിയാണ്. പക്ഷേ, പരീക്ഷയില്‍ നിന്റെ ഉത്തരങ്ങള്‍ മാത്രം ശരിയായാല്‍ പോരല്ലോ, നീ ശരിയാവണ്ടേ...' എക്‌സാമിനര്‍ ചോദിച്ചു.

ഈ ലോകം പരീക്ഷാഹാളാണെങ്കില്‍ നമ്മള്‍ മനുഷ്യര്‍ അതിലെ പരീക്ഷയ്ക്കുവന്ന വിദ്യാര്‍ഥികളാണ്. പരീക്ഷ നടത്തുന്നത് ദൈവം തമ്പുരാന്‍. സാധാരണ എല്ലാവര്‍ക്കും ഒരേ സമയത്താണ് പരീക്ഷയാരംഭിക്കുക. പരീക്ഷയവസാനിക്കുന്നതും ഒരേ സമയത്തായിരിക്കും. എന്നാല്‍ ഈ പരീക്ഷയില്‍ ഓരോരുത്തര്‍ക്കും ഓരോ സമയമാണ്. ഓരോ സമയത്താണ് ഓരോരുത്തരുടെയും പരീക്ഷയവസാനിക്കുക. എന്റെ പരീക്ഷ ആരംഭിച്ച സമയമായിരിക്കില്ല സുഹൃത്തിന്റെ പരീക്ഷ തുടങ്ങിയത്. സുഹൃത്തിന്റെ പരീക്ഷ അവസാനിച്ച സമയവും എന്റെ പരീക്ഷ അവസാനിച്ച സമയവും വ്യത്യാസമുണ്ടാകും. സാധാരണ ഒരു ക്ലാസിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ ചോദ്യപ്പേപ്പറാണു ലഭിക്കുക.

എന്നാല്‍ ഈ പരീക്ഷാഹാളില്‍ ഓരോരുത്തര്‍ക്കും ഓരോ ചോദ്യപ്പേപ്പറാണ്. കോപ്പിയടിക്കാന്‍ തീരെ വകുപ്പുണ്ടാകില്ല. പരീക്ഷ നടക്കുന്നതാകട്ടെ കൃത്യമായ നിരീക്ഷണത്തിലുമാണ്. സമയം അവസാനിക്കുന്നതിനു മുന്‍പ് പരീക്ഷ എഴുതിക്കഴിഞ്ഞാല്‍ പേപ്പര്‍ തിരിച്ചേല്‍പ്പിച്ച് ഹാള്‍ വിടാനുള്ള അനുവാദമുണ്ടാകാറുണ്ട്. പക്ഷേ, ഈ പരീക്ഷാഹാളില്‍ അതില്ല. സമയം അവസാനിക്കുംവരെ പരീക്ഷ തന്നെ. അവസാനിച്ചാല്‍ ഒരു മൈക്രോ സെക്കന്റുപോലും അഡ്ജസ്റ്റുമെന്റ് കിട്ടുകയുമില്ല. സമയത്തിനു മുന്‍പ് ഹാള്‍ വിടാന്‍ പാടില്ല. സമയമായാല്‍ ഹാളില്‍ നില്‍ക്കാനും പാടില്ല. കണിശമാണു നിയമങ്ങള്‍.

പരീക്ഷയില്‍ ചിലര്‍ നന്നായി എഴുതുന്നുണ്ട്. വേറെ ചിലര്‍ വെറുതെയിരിക്കുന്നു. മറ്റുചിലര്‍ക്ക് എന്തിനാണ് തങ്ങളിവിടെ വന്നത് എന്ന ബോധം പോലുമില്ല. പരീക്ഷ നന്നായി എഴുതുന്ന ചിലര്‍ തന്നെ ഓവര്‍ സ്മാര്‍ട്ടാവാന്‍ ശ്രമിക്കുന്നു എന്നതാണ് ദുഃഖകരം. അവര്‍ എഴുതിയ ഉത്തരങ്ങള്‍ക്ക് അവര്‍ തന്നെ ശരിയിടുന്ന വിഡ്ഢിത്തം പരക്കെ കാണപ്പെടുന്നുണ്ട്. അവര്‍ അഹങ്കാരികളും അഹംഭാവികളുമാകയാല്‍ പരീക്ഷയില്‍ അവര്‍ പരാജിതരാണ്. പരീക്ഷയെഴുതി 'വിജയിച്ച' പരാജിതര്‍.

ഒരു ലക്ഷമല്ല, പത്തുലക്ഷവും ഒരു കോടിയും നിങ്ങള്‍ സംഭാവന ചെയ്‌തോളൂ, പക്ഷേ, അതു മുഴുവന്‍ സ്റ്റേജ് കെട്ടി നാട്ടുകാരോടു വിളിച്ചുപറയേണ്ട ആവശ്യമെന്താണ്? ഞാനതു ചെയ്തു, ഇതു ചെയ്തു എന്നു പറയുന്നത് സ്വയം ശരിയിടലാണ്. എക്‌സാമിനര്‍ ശരിയിടേണ്ട കോളത്തില്‍ അവനവന്‍ ശരിയിട്ടാല്‍ ഉത്തരം ശരിയായാലും തെറ്റായിരിക്കും. അത് ഉത്തരം തെറ്റായിട്ടല്ല, ഉത്തരമെഴുതിയവന്‍ തെറ്റായതു കൊണ്ടാണ്. ഉത്തരം തെറ്റിയാലും ഉത്തരക്കാരന്‍ തെറ്റാന്‍ പാടില്ലെന്നാണ്... പരീക്ഷാനിയമങ്ങള്‍ തെറ്റിക്കുന്നതാണ് പരീക്ഷയിലെഴുതിയ ഉത്തരങ്ങള്‍ തെറ്റുന്നതിനെക്കാള്‍ ഗുരുതരം. ചെയ്ത സല്‍കര്‍മത്തില്‍ പാളിച്ചകള്‍ സംഭവിച്ചുപോയിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ ഏതെങ്കിലും ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ അതു മാപ്പാക്കാനും അഡ്ജസ്റ്റുമെന്റുകള്‍ ചെയ്തു മാര്‍ക്കു തരാനും എക്‌സാമിനര്‍ തയാറാകും. പക്ഷേ, പരീക്ഷാനിയമം തെറ്റിച്ചാല്‍ അഡ്ജസ്റ്റുമെന്റുകളുണ്ടാവില്ല.

ഉത്തരമെഴുതിയിട്ടില്ലെങ്കില്‍ ഉത്തരമെഴുതിയിട്ടില്ല എന്നേ വരൂ. എന്നാല്‍, എഴുതിയ ഉത്തരത്തിനു നിങ്ങള്‍ തന്നെ ശരിയിട്ടാല്‍ അത് എക്‌സാമിനറെ പ്രകോപിപ്പിക്കും. തന്റെ അധികാരം കൈയടക്കാന്‍ ആരും ആരെയും അനുവദിക്കില്ലല്ലോ. ചെയ്ത പ്രവൃത്തിയില്‍ അഹങ്കരിക്കാനുള്ള അവകാശം അല്ലാഹുവിനേയുള്ളൂ. ആ ഏകമായ അവകാശം അനര്‍ഹരായ നമ്മള്‍ എടുത്തുപയോഗിച്ചാല്‍ വിവരമറിയും. ലവലേശം അഹങ്കാരമുണ്ടായാല്‍പോലും സ്വര്‍ഗപ്രവേശം നിഷേധിക്കപ്പെടുമെന്ന് പറയുന്നതതുകൊണ്ടാണ്.

സ്വയം ശരിയിടാനാണെങ്കില്‍ ഉത്തരം എഴുതാതിരിക്കുന്നതാണു നല്ലത്. എന്തിനു വെറുതെ പേനയിലെ മഷി തീര്‍ക്കണം..? മഷിനഷ്ടവും സമയനഷ്ടവും പുറമെ, അധ്യാപകന്റെ പഴികേള്‍ക്കലും..! ഉത്തരമെഴുതാതിരുന്നാല്‍ ഈ വക പൊല്ലാപ്പുകളൊന്നുമുണ്ടാവില്ല. 'ഞാനാരാ മോന്‍' എന്നു നാലാളുകള്‍ക്ക് കാണിച്ചു കൊടുക്കാനാണെങ്കില്‍ ദാനധര്‍മാദി സല്‍കര്‍മങ്ങള്‍ക്ക് മുതിരാതിരിക്കുന്നതാണു നല്ലത്. എന്തിനു വെറുതെ അധ്വാനിച്ച പണം വെള്ളത്തിലാക്കണം..?
ഉത്തരം ശരിയാണെങ്കിലും ശരിയായിരിക്കുമോ, തന്റെ ഉത്തരങ്ങള്‍ സ്വീകരിക്കപ്പെടുമോ എന്നിങ്ങനെയുള്ള ആശങ്കകള്‍ വിനയം കൈവിടാതിരിക്കാന്‍ നല്ലതാണ്. അബദ്ധവശാല്‍ ഉത്തരം തെറ്റായിപ്പോയാല്‍പോലും പ്രശ്‌നമില്ല, അത്തരക്കാര്‍ ശരിയായവരായതിനാല്‍ ചിലപ്പോള്‍ മാര്‍ക്ക് കിട്ടിയെന്നിരിക്കും. Iam OK എന്നല്ല, Iam not OK എന്നാണു ചിന്തിക്കേണ്ടത്. അത്തരക്കാരേ ഇനിയും OK യാവാന്‍ ശ്രമിക്കുകയുള്ളൂ. Iam OK എന്നു ചിന്തിച്ച് സമാധാനമടയുന്നവന്‍ ഒരിക്കലും OK യായിരിക്കില്ല; OK യാവാന്‍ ശ്രമിക്കുകയുമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago