രാഷ്ട്ര രക്ഷയ്ക്ക്; ഒന്നിച്ചുനില്‍ക്കണം
രാജ്യം രക്ഷപ്പെടണമെങ്കില്‍ മുഖ്യ ശത്രുക്കള്‍ക്കും വര്‍ഗീയവാദികള്‍ക്കും ജനദ്രോഹകര്‍ക്കുമെതിരേ മത, രാഷ്ട്രീയ, സാമൂഹിക നേതൃത്വം ഒരുമിച്ചുനില്‍ക്കണം. ഇപ്പോഴും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം. നമ്മുടെ ഐക്യത്തെയും വിശ്വാസത്തെയും അവസാനം അന്നം മുട്ടിക്കാനും രാജ്യം ഭരിക്കുന്നവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
തൊഴിലും, കൃഷിയും അവതാളത്തിലാണ്. മുതലാളിയില്‍ നിന്നും കൂലി വാങ്ങിയ തൊഴിലാളി രണ്ടാം നാള്‍ നോട്ട് മാറ്റാന്‍ കഷ്ടപ്പെട്ടു വരിയില്‍ നില്‍ക്കുന്നു. വാര്‍ധക്യമെത്തിയ അച്ഛനമ്മമാര്‍ മണിക്കൂറുകളോളം കഷ്ടതയിലാണ്. മാനസികമായി സമാധാനം പകര്‍ന്നുനല്‍കേണ്ട ഭരണകൂടം എല്ലാ മനസുകളെയും തളര്‍ത്തുകയാണ്.
ഇല്ലാത്തവന്‍ ഉള്ളവരോടു ചോദിച്ചു ജീവിക്കുന്ന തത്വമാണു സാധാരണക്കാര്‍ക്കിടയില്‍. എന്നാല്‍, എല്ലാവരും ഒരു പോലെ നിലംപൊത്തിയ അവസ്ഥയാണു കാണാന്‍ കഴിയുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ ,പക്ഷേ, ഏകാധിപത്യ ഭരണമായി രാജ്യം മാറിയിരിക്കുന്നു.
സഹകരണ മേഖലകളെ തകര്‍ത്ത് ജനങ്ങളെ വിഡ്ഢികളാക്കുന്നു. മൂല്യബോധം നഷ്ടപ്പെടാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഒന്നിച്ച് അണിനിരന്നു പ്രവര്‍ത്തിക്കണം. വിശ്വാസത്തെ ചോദ്യം ചെയ്തപ്പോള്‍ മുസ്്‌ലിം നേതൃത്വങ്ങളെ ഒന്നിച്ചു നിര്‍ത്തിയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സഹകരണമേഖലയ്ക്കു വേണ്ടി ശബ്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ അഭിനന്ദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."