മന്ത്രി മണിക്ക് നേരെ കരിങ്കൊടി
കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹരജി തള്ളിയതിനെത്തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്,
കെ.എസ്.യു പ്രവര്‍ത്തകര്‍ വിധയിടങ്ങളില്‍ കരിങ്കൊടി കാണിച്ചു.
കളമശേരി പത്തടിപ്പാലം, എറണാകുളം ടൗണ്‍ഹാളിന് സമീപം എന്നിവിടങ്ങളില്‍ വച്ചാണ് കരിങ്കൊടി കാട്ടിയത്.
എറണാകുളം നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രിക്കെതിരേ പ്രതിഷേധം നടന്നത്. സി.പി.എം പ്രവര്‍ത്തകര്‍ മന്ത്രിയെ സംരക്ഷിക്കാന്‍ എല്ലായിടത്തും നിലയുറപ്പിച്ചതിനാല്‍ റോഡില്‍ വച്ച് കരിങ്കൊടി കാട്ടുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
കളമശേരിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കെതിരേ പ്രതിഷേധിക്കാനെത്തിയവരെ സി.പി.എം പ്രവര്‍ത്തകര്‍ നേരിടാനൊരുങ്ങിയത് സംഘര്‍ഷത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."