സംസ്ഥാനത്ത് പൊലിസ് രാജ്: ചെന്നിത്തല
കൊച്ചി: സംസ്ഥാനത്ത് പൊലിസ് രാജ് നടപ്പാക്കുകയാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പൊലിസ് മര്‍ദ്ദനം തുടര്‍ക്കഥയായിട്ടും ആഭ്യന്തരവകുപ്പ് കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ്. മുഖ്യമന്ത്രിയെ പേടിയായതിനാല്‍ ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്താതെ പൊലിസിനെ കുറ്റംപറയുകയാണ് കോടിയേരി ബാലകൃഷ്ണന്‍. പൊലിസ് പരാജയമെന്ന് പറഞ്ഞാല്‍ അതിന്റെ ചുമതലയുള്ള മന്ത്രി പരാജയമെന്നാണ് അര്‍ഥം.
അനാവശ്യമായി യു.എ.പി.എ ചുമത്തുന്ന പ്രവണത സംസ്ഥാനത്ത് വര്‍ധിച്ചു. ദേശീയഗാനത്തോട് അനാദരവ് കാണിച്ചയാള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാകില്ല. ദേശീയഗാനത്തെ അവഗണിച്ചതിന് അതിനുള്ള ശിക്ഷയാണ് നല്‍കേണ്ടത്. ബി.ജെ.പിക്കാര്‍ പരാതി നല്‍കിയാല്‍ ഉടന്‍ കേസെടുക്കുകയാണ്.
മറ്റുള്ളവര്‍ പരാതി നല്‍കിയാല്‍ തിരിഞ്ഞുനോക്കുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."