HOME
DETAILS

ഇടുക്കിയില്‍ വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തഴച്ചുവളരുന്നു

  
backup
December 25 2016 | 00:12 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0

 


തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി വ്യാജറിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ തഴച്ചുവളരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഏജന്‍സികള്‍ക്കു കൂടി തലവേദന സൃഷ്ടിച്ചാണ് സംഘങ്ങള്‍ വിലസുന്നത്.
മികച്ച ജോലിയും ആകര്‍ഷകമായ ശമ്പളവും വാഗ്ദാനം ചെയ്താണ് ഇക്കൂട്ടര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്. വിദേശത്ത് ജോലിക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട സര്‍ക്കാരുകളുടെയും ഏജന്‍സികളുടെയും അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പിന് ഇരയായവരില്‍ ചിലര്‍ ഓഫീസിലും പൊലിസ് സ്റ്റേഷനിലും എത്തിയപ്പോള്‍ അവര്‍ക്ക് പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നിരവധി പേര്‍ ഇവര്‍ക്കു പണം നല്‍കിയിട്ട് ജോലി ശരിയാകാതെ മുംബൈയില്‍ പോയി തിരിച്ചുവന്നിട്ടുണ്ട്. ഏജന്‍സികളെ ഉപയോഗിക്കാതെ നേരിട്ടു ജോലി നല്‍കുന്ന ഷിപ്പിംഗ് കമ്പനികളുടെ പേരില്‍ പോലും റിക്രൂട്ട്‌മെന്റ് നാടകം നടത്തുന്ന ഏജന്‍സികളുണ്ട്.
പരാതിക്കാരും ഏജന്‍സികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന എത്തുന്ന ഉദ്യോഗസ്ഥര്‍ ഏജന്‍സികളെ സഹായിക്കുകയാണെന്ന പരാതി ശക്തമാണ്. ഏജന്‍സികളില്‍ നിന്നും പണംവാങ്ങി പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കാന്‍ ഇടനിലക്കാരുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ പോലും കബളിപ്പിച്ചു വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ രക്ഷിക്കുന്ന പൊലിസുകാരുണ്ട്. വ്യാജറിക്രൂട്ട്‌മെന്റ് ഏജന്‍സികളും ചില പൊലിസ് ഉദ്യോഗസ്ഥരും തമ്മിലുള്ള പങ്കുകച്ചവടം ഇടുക്കിയുടെ സമാധാനം കെടുത്തുകയാണ്.
പത്രപ്പരസ്യം നല്‍കിയാണ് ഉദ്യോഗാര്‍ഥികളെ സംഘം വലയില്‍ വീഴ്ത്തുന്നത്. മോഹന വാഗ്ദാനം നല്‍കി സംഘം പത്രപ്പരസ്യം നല്‍കുന്നു. ഇവരുമായി ബന്ധപ്പെടുമ്പോള്‍ ജോലി ഉറപ്പുവരുത്തുമെന്നു വാഗ്ദാനം നല്‍കുന്നു. ജോലി കിട്ടിയില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ തിരിച്ചു നല്‍കും. എന്നാല്‍ ഉദ്യോഗാര്‍ഥികളുടെ കൈയില്‍ നിന്നും വാങ്ങുന്ന പണത്തില്‍ നിന്നും ജോലി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ 30 ശതമാനം തിരിച്ചു നല്‍കുമെന്ന വ്യവസ്ഥയാണ് എഴുതി ചേര്‍ക്കുന്നത്. ഒരു ലക്ഷം വാങ്ങിയാല്‍ 30,000 രൂപ മാത്രം തിരിച്ചു നല്‍കിയാല്‍ മതി. തട്ടിപ്പുകാര്‍ക്ക് ലാഭമാണ്.
ഈ നിയമം വച്ചാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ സഹായിക്കാന്‍ പണം വാങ്ങി കളിക്കുന്നത്. നഴ്‌സിംഗ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഐടി, ഐ.ടി.ഐ കോഴ്‌സുകള്‍ പഠിച്ചിട്ടും ജോലി ലഭിക്കാതെ വിഷമിച്ചുനില്‍ക്കുന്ന ഉദ്യോഗാര്‍ഥികളാണ് ഇവരുടെ വലയില്‍ വീഴുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago