ജാതിയില്ലാ വിളംബരവുമായി നടക്കുന്നത് ഗുരുവിനെ വിമര്‍ശിച്ചവര്‍: വെള്ളാപ്പള്ളി
കഴക്കൂട്ടം: ഗുരുദേവനെ വിമര്‍ശിച്ചവരാണ് ഇന്ന് അദ്ദേഹത്തിന്റെ ജാതിയില്ലാ വിളംബരം ആഘോഷിക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . കഴക്കൂട്ടം അല്‍സാജില്‍ സംഘടിപ്പിച്ച ചെമ്പഴന്തി ഗുരുകുലം യൂനിയന്‍ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി വിവേചനമാണ് ഈഴവ സമുദായത്തില്‍ ജാതി ചിന്ത ഉണ്ടാക്കിയതെന്ന ും മറ്റ് സമുദായങ്ങള്‍ക്ക് ജാതി ചിന്ത ആക്കണമെങ്കില്‍ ഈഴവര്‍ക്ക് എന്ത്‌കൊണ്ട് ആയിക്കൂടെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഈഴവ സമുദായത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മൈക്രോഫിനാന്‍സുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
യൂനിയന്‍പ്രസിഡന്റ് മഞ്ഞമല സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.എന്‍.ഡി.പി. യോഗം അസിസ്റ്റന്റ് സെക്രട്ടറി എസ്. രഞ്ജിത്ത്, ഡോ. രതീഷ് ചെങ്ങൂര്‍, വിവിധ എസ്.എന്‍.ഡി.പി. ശാഖാ യോഗം ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തില്‍ വ്യത്യസ്ത മേഖലകളില്‍ മികവു പുലര്‍ത്തിയ ഡോ. ബി. രാജൂ, എസ്. ജ്യോതിഷ്ചന്ദ്രന്‍, അനില്‍കുമാര്‍, എന്നിവരെ ഗുരുദേവ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് അവാര്‍ഡ് വിതരണവും ഭാഗ്യ സമ്മാന വിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."