HOME
DETAILS

കോഴി വളര്‍ത്തലിന് പ്രിയമേറുന്നു ; മികച്ചയിനം കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ കര്‍ഷകര്‍ക്ക് അവസരം

  
backup
May 23 2016 | 23:05 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%ae

തൊടുപുഴ:   സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ ഏക ഫാമായ കോലാനി കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് മികച്ചയിനം കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ കര്‍ഷകര്‍ക്ക് അവസരം. ഫാമില്‍ തന്നെ വളര്‍ത്തുന്ന ഗ്രാമശ്രീ ഇനത്തില്‍പട്ട മാതൃശേഖരത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമെ മണര്‍കാട് സര്‍ക്കാര്‍ ഫാമില്‍നിന്ന് കൊണ്ടുവരുന്ന മികച്ച കൊത്തുമുട്ടകളില്‍നിന്ന് കൃത്രിമമായി വിരിയിച്ചിറക്കുന്ന കുഞ്ഞുങ്ങളെയും വാങ്ങാം. കുഞ്ഞുങ്ങളെ അതത് ദിവസം തന്നെ ലിംഗനിര്‍ണയം നടത്തിയും വസന്തയ്‌ക്കെതിരായ പ്രതിരോധമരുന്നുകള്‍ നല്‍കിയുമാണ് വില്‍പ്പന്ന നടത്തുന്നത്. പൂവന്‍കുഞ്ഞിന് 9.16 രൂപയും പിടയ്ക്ക് 20.60 രൂപയുമാണ് നികുതിയടക്കമുള്ള വില. കഴിഞ്ഞ സാമ്പത്തികവര്‍ഷം രണ്ട് ലക്ഷത്തിലധികം കോഴിക്കുഞ്ഞുങ്ങളെ കോലാനി ഫാമില്‍ വിരിയിച്ചിരുന്നു.
കാര്‍ഷികവിളകള്‍ക്ക് വിലത്തകര്‍ച്ച നേരിടുന്ന സാഹചര്യത്തില വീട്ടുമുറ്റത്തെ കോഴികള്‍ വരുമാനം നേടിത്തരുന്നവയാണ്. തവിട്ടുനിറത്തിലുള്ള തോടോടുകൂടിയ മുട്ട ഈ കോഴികള്‍ വര്‍ഷത്തില്‍ ശരാശരി 250 മുതല്‍ 300 വരെ ഉല്‍പ്പാദിപ്പിക്കും. ശരീരഭാരം രണ്ടര മുതല്‍ മൂന്ന് കിലോ വരൊണ്. 25 പൈസ മാത്രം ഉല്‍പ്പാദനച്ചെലവാണ് ഒരു മുട്ടയ്ക്ക് വേണ്ടിവരുന്നത്. ആരോഗ്യസംരക്ഷണത്തിനുതകുന്ന ബീറ്റ കരോട്ടിന്‍, ലസിത്തിന്‍, ഒമേഗ ഫാറ്റി ആസിഡുകളടങ്ങുന്ന നാടന്‍മുട്ടയുടെ സ്വീകാര്യത, പാഴാകുന്ന അടുക്കളമാലിന്യത്തിന്റെ ഫലപ്രദമായ ഉപയോഗം, അടുക്കളത്തോട്ടത്തിനും പുന്തോട്ടത്തിനും ഉതകുന്ന ജൈവവള ലഭ്യത എന്നവയെല്ലാം കോഴിവളര്‍ത്തലിന്റെ അനുകൂല ഘടകങ്ങളാണ്. സ്ഥലപരിമിതിയുള്ളവര്‍ക്ക് വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലിനുപകരിക്കുന്ന ഹോംസ്‌റ്റെഡ് സമ്പ്രദായം ഉപയോഗിക്കാം. തറയില്‍നിന്ന് നാല് കാലുകളില്‍ ഉയര്‍ത്തി കമ്പിവലകൊണ്ടുണ്ടാക്കിയ കൂട്ടില്‍ സദാസമയം ശുദ്ധജലം ലഭിക്കുന്നതിനും മുട്ടകള്‍ ശേഖരിക്കുന്നതിനും സംവിധാനമുണ്ട്. ഇതിന്റെ മാതൃക കോലാനി ഫാമില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന രോഗപ്രതിരോധശേഷി കുഞ്ഞുങ്ങളുടെ തുഛമായ വില, കുറഞ്ഞ പരിപാലന ചെലവ്, സമ്പുഷ്ടവും സ്വാദിഷ്ടവുമായ മാംസം തുടങ്ങിയ ഘടകങ്ങള്‍ പൂവന്‍കോഴി വളര്‍ത്തലിനും പ്രീയമേറ്റുകയാണെന്ന് കോഴിവളര്‍ത്തല്‍ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിജു ജെ ചെമ്പരത്തി അറിയിച്ചു. അപ്രതീക്ഷിതമായി വീട്ടിലെത്തുന്ന അതിഥികള്‍ക്ക് വിരുന്നൊരുക്കുന്നതിനുപകരിക്കുന്നു എന്നതിനു പുറമെ കോഴി വളര്‍ത്തല്‍ മെച്ചപ്പെട്ട ആദായവും നല്‍കുന്നു. ജൈവമൂല്യമേറിയതും കലര്‍പ്പില്ലാത്തതുമായ മാസം പാകം ചെയ്യുമ്പോള്‍ മാര്‍ദവമുള്ളതാകുന്നതുകൊണ്ട് എളുപ്പം ദഹിക്കും. അതുകൊണ്ട് എല്ലാ പ്രായക്കാര്‍ക്കും ഇത് കഴിക്കാം. ഫാമിലെ കോഴികള്‍ വീട്ടുവളപ്പിലെ ചുറ്റുപാടുകളോട് നന്നായി ഇണങ്ങുന്നതിന് പുറമെ ചുറ്റുപാടുമുള്ള പ്രാണികള്‍, ചെടികള്‍, കായ്കനികള്‍, ധാന്യങ്ങള്‍, ഭക്ഷണാവശിഷ്ടങള്‍ എന്നിവ മടിയില്ലാതെ കഴിക്കുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago