HOME
DETAILS
MAL
പ്രവേശന പരീക്ഷ നീറ്റിന്റെ അടിസ്ഥാനത്തില്‍: ഉത്തരവായി
backup
December 25 2016 | 02:12 AM
തിരുവനന്തപുരം: 2017-18 വര്‍ഷത്തെ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനം സി.ബി.എസ്.ഇ നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (NEETUG) അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ച് ഉത്തരവായി. എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് വകുപ്പിന് കീഴിലുളള ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മെഡിക്കല്‍ കോഴ്സുകളും, കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.എസ്.സി ഫോറസ്ട്രി, വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബി.വി.എസ്.സി ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി, ഫിഷറീസ് സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബി.എഫ്.എസ്.സി കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് നീറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."