തൊഴിലാളികള്‍ക്ക് അനുവദിച്ച ഭൂമി മൂന്നുമാസത്തിനകം വിതരണം ചെയ്യും: എസ് രാജേന്ദ്രന്‍
മൂന്നാര്‍: വിഎസ് മുഖ്യമന്ത്രിയായിരിക്കെ ഇടതുമുന്നണി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി അനുവദിച്ച ഭൂമി മുന്നുമാസത്തിനകം വിതരണം നടത്തുമെന്ന് ദേവികുളത്തെ നിയുക്ത എം.എല്‍.എ എസ്. രാജേന്ദ്രന്‍.
ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവസാനിക്കെ മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് കുറ്റിയാര്‍വാലിയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഭൂമി അളന്നുതിരിച്ച് പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു.
എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ ഇടതുമുന്നണിയുടെ പട്ടയവിതരണം ചോദ്യചിഹ്നമായി. പട്ടയകടലാസുമായി തൊഴിലളികള്‍ ദേവികുളം താലൂക്ക് ഓഫീസ് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടയില്‍ അളന്നുതിരിച്ച ഭൂമി തൊഴിലാളികള്‍ക്ക് നല്‍കുന്നതിനു ദേവികുളം തഹസീല്‍ദാര്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ചില രാഷ്ട്രീയനേതാക്കളെത്തി തടസ്സപ്പെടുത്തുകയായിരുന്നു.
ദേവികുളം താലൂക്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സിറോ ലെസ്സ് ലാന്റ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമം ആരംഭിച്ചപ്പോഴും കുറ്റിയാര്‍വാലിയിലെ ഭൂമി വിതരണം നടത്തുന്നതിനു സര്‍ക്കാര്‍തലത്തില്‍ തീരമാനമുണ്ടായില്ല. ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ എല്‍ഡിഎഫ് പ്രധാന ആയുധമാക്കിയത് മൂന്നാറിലെ ഭൂമിവിതരണമായിരുന്നു. അഞ്ച് സെന്റ് ഭൂമിയടക്കം ലഭിച്ചിരിക്കുന്ന തൊഴിലാളികള്‍ക്ക് മൂന്നുമാസത്തിനകം ഭൂമി നല്‍കുമെന്നും പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എസ് രാജേന്ദ്രന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."