ജില്ലയെ ഡിജിറ്റലാക്കാന്‍ കലക്ടറുടെ ഓട്ടോ യാത്ര
മലപ്പുറം: മലപ്പുറത്തെ പണരഹിത ഇടപാട് നടത്തുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഓട്ടോയില്‍ കയറി. തന്റെ വീട്ടില്‍നിന്ന് ഒരു മരുന്ന് വാങ്ങാനാണ് കലക്ടര്‍ ഓട്ടാറിക്ഷയില്‍ കയറിയത്. സ്വന്തം മൊബൈലിലുള്ള ഇ-വാലറ്റായ പേ.ടി.എം ഉപയോഗിച്ചാണ് ഒാട്ടോ ഡ്രൈവര്‍ക്കു പണം നല്‍കിയത്.
ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഇടപാട് നടത്താന്‍ കഴിയുന്ന രീതിയിലുള്ള ക്യൂ.ആര് കോഡ് സ്റ്റിക്കര്‍ ഓട്ടോയില്‍ പതിച്ചിരുന്നു. ഓട്ടോയില്‍ മലപ്പുറം മെഡിക്കല്‍സില്‍ എത്തിയ കലക്ടര്‍ കുറിപ്പ് നല്കി മരുന്ന് കൈപ്പറ്റി. തുടര്‍ന്നു മൊബൈലിലുള്ള ഇ-പേഴ്സ് ഉപയോഗിച്ച് തുക ഉടമയ്ക്കു കൈമാാറി. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം എന്ന പദ്ധതി നടപ്പിലാക്കി ജില്ലയിലെ മുഴുവന്‍ ആളുകളെയും പണരഹിത ഇടപാട് നടത്താന്‍ പ്രാപ്തരാക്കുന്നതിന് കുടുംബശ്രീ തയാറാക്കുന്ന ഡോക്യുമെന്ററിയില്‍ വേഷമിട്ടാണ് കലക്ടര്‍ ഓട്ടോറിക്ഷയില്‍ കയറിയത്. കുടംബശ്രീ തയാറാക്കുന്ന 10 മിനുറ്റ് ഡോക്യുമെന്ററി ജില്ലയില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. രണ്ടു ദിവസത്തിനകം ഇതു പ്രദര്‍ശനത്തിന് തയാറാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."