കപില ഫെസ്റ്റ് 2016ന് നാളെ തുടക്കം
കോട്ടയം: ഭാരതത്തിലെ നാടന്‍ പശുക്കളുടെ വംശോദ്ധാരണം എന്ന ലക്ഷ്യത്തോടെ കോട്ടയം സിഎംഎസ് കോളജില്‍ സംഘടിപ്പിക്കുന്ന കപില ഫെസ്റ്റ് 2016ന് നാളെ തുടക്കമാവും.
ദേശീയ തലത്തിലുള്ള നാടന്‍ പശുക്കളുടെയും നാടന്‍ പശുജന്യ ഉല്‍പ്പന്നങ്ങളുടെയും എക്‌സിബിഷനും സെമിനാറുമാണ് പരിപാടിയുടെ ഭാഗമായി നടക്കുന്നത്.
നാടന്‍ പശുക്കളായ ഗീര്‍, സഹിവാള്‍, കാങ്കേയം, ടാര്‍പാര്‍ക്കര്‍, പുലിക്കുളം, രാത്തി, കൃഷ്ണ എന്നിവയ്ക്കുപുറമെ വെച്ചൂര്‍, കാസര്‍ഗോഡ്, വടകര, വില്വാദ്രി, ചെറുവള്ളി, അനങ്ങന്‍മല എന്നിവയും ഈ പരിപാടിയ്ക്ക് അലങ്കാരമാവും. അത്യപൂര്‍വ്വമായ തിരുപ്പതി പുങ്കന്നൂര്‍ പശുക്കളും മേളയെ അലങ്കരിക്കും.
ദേശീയ ജന്തു വൈവിദ്ധ്യ ബ്യൂറോ ഡയറക്ടര്‍ ഡോ. ആര്‍ജ്ജവ് ശര്‍മ്മ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പഞ്ചഗവ്യ ചികിത്സയെ പരിചയപ്പെടുത്തും. ക്ലോഡ് അല്‍വാരിസ് മുഖ്യപ്രഭാഷണം നടത്തും.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് കാറ്റില്‍ ബ്രീഡേഴ്‌സ് അസോസിയേഷനും, കാസര്‍ഗോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഡോ പി കെ കുരുവിള, ഡോ ജയദേവന്‍, പി കെ ലാല്‍, ഡോ സി സുരേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."