HOME
DETAILS

മാളയില്‍ കെ.എസ്.ആര്‍.ടി.സി ക്രിസ്മസ് ദിവസം യാത്രക്കാരെ വലച്ചു

  
backup
December 26, 2016 | 8:08 PM

%e0%b4%ae%e0%b4%be%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf


മാള: ക്രിസ്മസ് ദിനത്തില്‍ യാത്രക്കാരെ വലച്ച് മാള ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ഞായറാഴ്ച ഉച്ചക്ക് ശേഷം പ്രധാന റൂട്ടായ മാളഎരവത്തൂര്‍ ആലുവ റൂട്ടില്‍ ആകെ ഉïായിരുന്നത് ഉച്ചക്ക് 1. 20 ന് മാളയില്‍ നിന്നും പുറപ്പെടുന്ന ട്രിപ്പ് മാത്രമാണ്. ഇതിനു ശേഷമുള്ള 3. 10 എരവത്തൂര്‍ ആലുവ, 5. 25 എരവത്തൂര്‍ ആലുവ തുടങ്ങി ആലുവക്കുള്ള ട്രിപ്പുകളൊന്നും തന്നെ മാളയില്‍ നിന്നുïായില്ല.
ഇതുമൂലം നൂറ്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. മാള പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളമാണ് ഇതുവഴി പോകേï കുട്ടികളും പ്രായമായവരുമടക്കം കാത്ത് നിന്നത്. ഒടുവില്‍ മറ്റു വഴിക്കുള്ള ബസുകളില്‍ കയറി വലിയപറമ്പിലും പാറക്കടവിലും കുഴൂരും മറ്റുമിറങ്ങി വേറെ മാര്‍ഗം നോക്കുകയായിരുന്നു യാത്രക്കാര്‍. ഓട്ടോയും കാറുമൊന്നും വിളിക്കാന്‍ മാര്‍ഗമില്ലാത്തവര്‍ കുട്ടികളേയും പ്രായമേറിയവരേയുമായി നടക്കേï അവസ്ഥയായിരുന്നു. മാള എരവത്തൂര്‍ ആലുവ റൂട്ടില്‍ വലിയപറമ്പ് മുതല്‍ എറണാകുളം ജില്ലയിലെ പാറക്കടവ് വരെയുള്ള പത്ത് കിലോമീറ്റര്‍ പരിധിയില്‍ വരുന്ന അനേകം പ്രദേശങ്ങളിലെ യാത്രക്കാരാണ് ഏറ്റവും കൂടുതലായി ദുരിതമനുഭവിച്ചത്. ഈ പ്രദേശങ്ങളിലേക്ക് ആലുവയില്‍ നിന്നുമുള്ളവരും ഏറെ യാത്രാക്ലേശമാണ് അനുഭവിച്ചത്. അവധി ദിവസങ്ങളില്‍ സാധാരണ ഗതിയില്‍ റദ്ദാക്കാത്ത ഷെഢ്യൂളുകളാണ് ഞായറാഴ്ച റദ്ദാക്കിയത്. പ്രതീക്ഷിച്ച ബസ് സമയം പിന്നിട്ടിട്ടും ബസ് സ്റ്റാന്‍ഡില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി മാള ഡിപ്പോയിലേക്ക് വിളിച്ചവരോട് ഷെഢ്യൂള്‍ ഹോളിഡേ ക്യാന്‍സലാണെന്നും നാളെയുïാവുമെന്നുമാണ് മറുപടി ലഭിച്ചത്. ആലുവ ഡിപ്പോയില്‍ നിന്നും 4.10 ന് പുറപ്പെട്ട് മാളയിലെത്തി 5 40 ന് തിരികെ പോകേï ബസ്സും ഉïായിരുന്നില്ല. ഡിപ്പോ തുടങ്ങി രï് പതിറ്റാïിലേറെ ഏറ്റവും പ്രധാനപ്പെട്ട റൂട്ടായിരുന്ന എരവത്തൂര്‍ റൂട്ടിനെതിരെ തികഞ്ഞ അവഗണനയാണ് ഉദ്യോഗസ്ഥരും മറ്റും കാണിക്കുന്നത്. റൂട്ടിലോടിയിരുന്ന ഒട്ടേറെ സര്‍വിസുകള്‍ നിര്‍ത്തലാക്കിയിട്ടുï്. പന്ത്രïായിരത്തിന് മുകളില്‍ ദിവസ വരുമാനമുïായിരുന്ന ഷെഢ്യൂളുകളടക്കമാണ് നിര്‍ത്തലാക്കിയത്. പലതും സ്വകാര്യ ബസുകളെ സഹായിക്കാനായാണ് നിര്‍ത്തലാക്കിയതെന്ന് ആരോപണമുï്. നിലവില്‍ നാമമാത്രമായുള്ള സര്‍വിസുകള്‍ പോലും കൃത്യമായി ഓടിക്കാത്ത അവസ്ഥയാണ്. വന്‍തോതിലുള്ള പ്രതിഷേധമാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള അവഗണനക്കെതിരെ ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സച്ചിനടക്കമുള്ള ഒറ്റ ഇന്ത്യക്കാരനുമില്ല ഇങ്ങനെയൊരു സെഞ്ച്വറി; ചരിത്രമെഴുതി ബംഗ്ലാ കടുവ

Cricket
  •  2 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  3 hours ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  4 hours ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  4 hours ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  4 hours ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  5 hours ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  5 hours ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  6 hours ago