HOME
DETAILS

ഉപ്പുതോട് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് ഒരു കോടി അനുവദിക്കും: റോഷി അഗസ്റ്റിന്‍

  
backup
December 26, 2016 | 9:25 PM

%e0%b4%89%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f

 

ചെറുതോണി: ഗവ. യു.പി സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുകോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വിസ് സ്‌കീം യൂനിറ്റിന്റെ സപ്ത ദിന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയിലെ മുഴുവന്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും ബഹുനില മന്ദിരങ്ങള്‍ നിര്‍മിക്കാനായതും എല്ലാ പഞ്ചായത്തിലും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസ സൗകര്യം ഉറപ്പാക്കാനായതിലൂടെയും സ്‌കൂളുകളില്‍ മികച്ച കംപ്യൂട്ടര്‍ ലാബുകളും അനുബന്ധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കാനായതിലൂടെയും ഗവ. എയ്ഡഡ് മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതിനും സഹായകമായി.
പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും അച്ചടക്കമനോഭാവവും വാര്‍ത്തെടുക്കുന്നതിന് നാഷണല്‍ സര്‍വിസ് സ്‌കീം പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് എം.എല്‍.എ പറഞ്ഞു.
ജനുവരി 1 വരെയാണ് ക്യാംപ് നടത്തുക. സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മാണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം, ശുചിത്വവല്‍കരണം, ആരോഗ്യബോധവല്‍കരണം, പ്രഥമ ശുശ്രൂഷ പരിശീലനം തുടങ്ങിയവയാണ് ക്യാംപിലെ പ്രധാന പരിപാടികള്‍. ഉപ്പുതോട് ഗവ. യു.പി സ്‌കൂളാണ് ക്യാംപിന് ആതിഥേയത്വം വഹിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, തങ്കമണി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം മാത്തുക്കുട്ടി, ഉപ്പുതോട് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബി.ടി സരസമ്മ, മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീമോന്‍ വാസു, ബ്ലോക്ക് പഞ്ചായത്തംഗം ജലജ ഷാജി, പഞ്ചായത്തംഗം തോമസുകുട്ടി ഇടശ്ശേരില്‍, സൈബിച്ചന്‍ കരിമ്പന്‍മാക്കല്‍, മനോജ് കുളപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് തോൽവി റിപ്പോർട്ട്; നാലിടത്ത് തിരുത്തി സി.പി.ഐ

Kerala
  •  14 days ago
No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  14 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  14 days ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  14 days ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  14 days ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  14 days ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  14 days ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  14 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  14 days ago