യു.ഡി.എഫ് ധര്‍ണ സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: ടൗണ്‍ ശുചീകരണവും മാലിന്യ സംരക്ഷണവും പുനഃസ്ഥാപിക്കുക, ഭരണസമിതിയുടെ വിവേചന സമീപനം അവസാനിപ്പിക്കുക, മേപ്പയ്യൂരിലെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുക, മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ വരവ്-ചെലവ് കണക്കുകള്‍ വെളിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ. അശോകന് ഉദ്ഘാടനം ചെയ്തു. ചെയര്മാന് മേപ്പയ്യൂര്‍ കുഞ്ഞിരാമന് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഭാസ്കരന് കൊഴുക്കല്ലൂര്‍, ഷര്‍മിന കോമത്ത്, ടി.കെ.എ ലത്തീഫ്, സുനില്‍ ഓടയില്‍, സി.പി നാരായണന്, കെ.എം ബാലന് സംസാരിച്ചു.
കെ.പി രാമചന്ദ്രന്, വി. മുജീബ്, കെ. പാച്ചര്‍, കെ.വി ദിവാകരന്, പി.കെ.കെ അബ്ദുല്ല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സറീന ഒളോറ, പി.എം പവിത്രന്, കമല ആന്തേരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."