HOME
DETAILS
MAL
യു മുമ്പയുടെ ജഴ്‌സിയണിയാന്‍ അച്ചാംതുരുത്തിയിലെ സൗരവും
backup
May 24 2016 | 03:05 AM
ചെറുവത്തൂര്‍: പ്രോ കബഡിയിലെ മികച്ച ടീമുകളിലൊന്നായ യു മുമ്പയ്ക്ക് വേണ്ടി അച്ചാംതുരുത്തിയിലെ സൗരവ് വരുന്ന സീസണില്‍ കോര്‍ട്ടിലിറങ്ങും.
പ്രിയദര്‍ശിനി അച്ചാംതുരുത്തിയുടെ താരമാണ് സൗരവ്. നാഷനല്‍ കബഡി മീറ്റില്‍ ഉള്‍പ്പെടെ കേരളത്തിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള ഈ യുവതാരത്തിന്റെ കളി മികവ് കണ്ടറിഞ്ഞ യു മുമ്പ കോച്ചും കൊടക്കാട് സ്വദേശിയുമായ ഈ ഭാസ്‌കരനിലൂടെയാണ് സൗരവ് പ്രൊ കബഡിയിലെത്തുന്നത്.
മുമ്പയിലേക്ക് പരിശീലനത്തിനായി പോകുന്ന സൗരവിനും, കോച്ച് ഇ ഭാസ്‌കരനും അച്ചാംതുരുത്തിയില്‍ യാത്രയപ്പ് നല്‍കി. ജൂണില്‍ ആരംഭിക്കുന്ന സീസണില്‍ സൗരവ് കളത്തിലിറങ്ങുമെന്നും, സൗരവില്‍ ഏറെ പ്രതീക്ഷള്‍ ഉണ്ടെന്നും ഭാസ്‌കരന്‍ പറഞ്ഞു. ഉദുമ ആറാട്ട്കടവിലെ അനൂപാണ് ഇപ്പോള്‍ യു മുമ്പയില്‍ കളിക്കുന്ന ജില്ലയില്‍ നിന്നുള്ള മറ്റൊരു താരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."