HOME
DETAILS

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം: അന്തിമ രൂപമായി

  
Web Desk
December 27 2016 | 19:12 PM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85%e0%b4%83-%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af%e0%b4%83-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf-2

പെരിന്തല്‍മണ്ണ : 2017 ജനുവരി നാല് മുതല്‍ എട്ട് വരെ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 54ാം വാര്‍ഷിക 52ാം സനദ്ദാന സമ്മേളത്തിന് അന്തിമ രൂപമായി. നാലിന് ബുധനാഴ്ച കാലത്ത് എട്ടിന് ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് നാലിന് സിയാറത്ത് നടക്കും. 4.30ന് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് ഉദ്ഘാടനം ചെയ്യും.
ജനുവരി നാലിന് വൈകിട്ട് 5.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ശരീഫ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയാവും. ബശീര്‍ ഫൈസി ദേശമംഗലം, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ്രസംഗിക്കും.
അഞ്ചിന് വ്യാഴാഴ്ച 10 ന് നടക്കുന്ന അലുംനി മീറ്റ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാകും ഇസ്‌ലാമിക കര്‍മ്മശാസ്ത്രം സമീപനവും മുന്‍ഗണനാ ക്രമവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ടിന് ഓസ്‌ഫോജന സെന്‍ട്രല്‍ കൗണ്‍സില്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പണ്ഡിത ദര്‍സില്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തും.
വൈകിട്ട് ഏഴിന് മജ്‌ലിസുന്നൂറിന്റെ വാര്‍ഷിക സംഗമം നടക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വഹിക്കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. ആത്മീയ നേതൃ നിരയിലെ പ്രമുഖര്‍ സംഗമത്തില്‍ സംബന്ധിക്കും.
ആറിന് വെള്ളിയാഴ്ച വൈകിട്ട് 4.30ന് നടക്കുന്ന രാഷ്ട്രാന്തരീയം സെഷന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, സി.പി സൈതലവി, പി. സുരേന്ദ്രന്‍, സത്താര്‍ പന്തല്ലൂര്‍, മുഹമ്മദ് അനീസ്, സിദ്ദീഖ് ഫൈസി വാളക്കുളം, മുജീബ് ഫൈസി പൂലോട് പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സ്വഹാബ സെഷനില്‍ കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മുഖ്യാതിഥിയാവും. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ സാഹിബ്, അബ്ദുല്‍ ഗഫൂര്‍ ഖാസിമി ക്ലാസ്സെടുക്കും.
ഏഴിന് കാലത്ത് 8.30ന് മുല്‍തഖദ്ദാരിസീന്‍ ആരംഭിക്കും. 10 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മഞ്ഞളാം കുഴി അലി എം.എല്‍.എ അവാര്‍ഡ് വിതരണം നിര്‍വഹിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സകരിയ്യ ഫൈസി ക്ലാസെടുക്കും.
10.30ന് വേദി രണ്ടില്‍ നടക്കുന്ന മുദരിസ് സമ്മേളനം പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അസ്ഗറലി ഫൈസി അധ്യക്ഷനാകും. അബ്ദുല്‍ ഗഫൂര്‍ അന്‍വരി ക്ലാസെടുക്കും. എ. മരക്കാര്‍ മുസ്‌ലിയാര്‍ സമാപന പ്രസംഗം നടത്തും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന ദഅ്‌വാ കോണ്‍ഫറന്‍സ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഡോ. സാലിം ഫൈസി കുളത്തൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് ക്ലാസെടുക്കും.
2.30ന് വേദി രണ്ടില്‍ നാഷനല്‍ മിഷന്‍ കോണ്‍ഫറന്‍സ് നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന പ്രവാസി സംഗമം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. 4ന് നടക്കുന്ന അറബിക് ഡിബേറ്റ് ഡോ. ബഹാഉദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30ന് നടക്കുന്ന വെളിച്ചം സെഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വഖ്ഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഡോ. എം.കെ മുനീര്‍, സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുസ്തഫ ഫൈസി വടക്കുമുറി, റഹ്മതുല്ലാ ഖാസിമി മൂത്തേടം പ്രസംഗിക്കും.
എട്ടിന് ഞായറാഴ്ച കാലത്ത് ഒന്‍പതിന് നടക്കുന്ന ടീന്‍സ് മീറ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. ജാഫര്‍ താനൂര്‍ മോട്ടിവേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും. 9.30ന് എം.ഇ.എ എന്‍ജിനിയറിങ് കോളജില്‍ നടക്കുന്ന ട്രെയ്‌നേഴ്‌സ് മീറ്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് ഉദ്ഘാടനം ചെയ്യും. ടി.പി ഇപ്പ മുസ്‌ലിയാര്‍ അധ്യക്ഷനാകും. എസ്.വി മുഹമ്മദലി, അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര എന്നിവര്‍ ശില്‍പശാല നയിക്കും.
11.30ന് നടക്കുന്ന ശരീഅത്ത് സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് മൂന്നിന് ജനറല്‍ ബോഡി യോഗവും നാലിന് സ്ഥാന വസ്ത്ര വിതരണവും നടക്കും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സനദ് ദാന സമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷതനാകും. എം.എ യൂസഫലി, ഡോ. സഈദ് അബ്ദുല്ല ഹാരിബ് ദുബൈ വിശിഷ്ടാതിഥികളായിരിക്കും. പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  6 minutes ago
No Image

യുഎസിൽ എട്ട് ഖലിസ്ഥാൻ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടിച്ചെടുത്തു, എൻഐഎ തിരയുന്ന പവിത്തർ സിംഗ് ബടാല ഉൾപ്പെടെ അറസ്റ്റിൽ

International
  •  8 minutes ago
No Image

ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു

International
  •  19 minutes ago
No Image

മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ

National
  •  25 minutes ago
No Image

സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍

uae
  •  33 minutes ago
No Image

കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും

uae
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍

National
  •  2 hours ago
No Image

കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 hours ago
No Image

ഷാര്‍ജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം: കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയത്'; കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

uae
  •  2 hours ago
No Image

സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി

Saudi-arabia
  •  2 hours ago