തിരൂര്‍ സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു
ദുബൈ: മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. മലപ്പുറം തിരൂര്‍ കല്‍പകഞ്ചേരി പാറമ്മല്‍ അങ്ങാടി സ്വദേശി കുടലില്‍ അലി (52) ആണ് സ്ഥാപനത്തില്‍ വെച്ച് കുത്തേറ്റു മരിച്ചത്. ഇദ്ദേഹം പാട്ണറായ മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റിലാണ് കൊലപാതകം നടന്നത്.
ചൊവ്വാഴ്ച രാവില എട്ടു മണിക്ക് ശേഷം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് നിലവിളി കേട്ട് തൊട്ടടുത്ത ഇറച്ചിക്കടയിലെ ജീവനക്കാരന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ അലി കുത്തേറ്റ് പിടയുന്നതാണ് കണ്ടത്. സമീപത്ത് ആരെയും കാണാനായില്ല. ഇയാള്‍ വിവരം അടുത്തുള്ള കടക്കാരനെ അറിയിച്ചു. ഇദ്ദേഹം അലിയുടെ അനുജനും സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനുമായ അബ്ദുല്‍ ഗഫൂറിനെയും പൊലിസിനെയും അറിയിക്കുകയായിരുന്നു.
സ്ഥാപനത്തില്‍ മല്‍പിടിത്തം നടന്നതിന്റെ അടയാളങ്ങളുണ്ട് എന്ന് സ്ഥാപനത്തിന്റെ ഉടമകളിലൊരാള്‍ വ്യക്തമാക്കി. എന്നാല്‍, പണമോ മറ്റ് സാധന, സാമഗ്രികളോ നഷ്ടപ്പെട്ടിട്ടില്ല. അലിയുടെ കീശയിലുണ്ടായിരുന്ന പഴ്‌സും നഷ്ടപ്പെട്ടിരുന്നില്ല. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഏറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."