വോളിമേള: യുവപ്രതിഭ കറുത്തപറമ്പ് ജേതാക്കള്‍
മുക്കം: കുടിവെള്ള പദ്ധതി ശാക്തീകരണം ലക്ഷ്യമാക്കി കക്കാട് പ്രതിഭ ആട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള വോളിമേളയില്‍ യുവ പ്രതിഭ കറുത്തപറമ്പ് ജേതാക്കളായി. ജില്ലാ പൊലിസ് ടീമാണ് റണ്ണര്‍ അപ്പായി.
മുക്കം-കാരശ്ശേരി-കൊടിയത്തൂര്‍ പാതയോരത്ത് കക്കാട് ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. വിന്നേഴ്‌സിനുള്ള എവര്‍റോളിങ് ട്രോഫി വാര്‍ഡ് മെമ്പര്‍ ജി. അബ്ദുല്‍ അക്ബറും 15001 രൂപയുടെ പ്രൈസ് മണി ഫോര്‍വേഡ് ലോജിസ്റ്റിക്‌സ് സൊലൂഷന്‍സ് മാനേജര്‍ അയ്യൂബ് പുന്നമണ്ണും വിതരണം ചെയ്തു.
റണ്ണര്‍ അപ്പിനുള്ള ട്രോഫി ഷരീഫ് കാരമൂലയും 7001 രൂപയുടെ പ്രൈസ് മണി റോയല്‍ എന്‍ഫീല്‍ഡ് മാനേജര്‍ ടി. ഉമ്മറും നല്‍കി. കെ.പി ആര്‍ സ്മാരക വായനശാല നല്‍കുന്ന വിന്നേഴ്‌സിനുള്ള പ്രത്യേക ട്രോഫിയുംഏറ്റവും മികച്ച കളിക്കാരനുള്ള കുണ്ടുങ്ങല്‍ അബ്ദുല്ല മെമ്മോറിയല്‍ ട്രോഫിയും മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റര്‍ സമ്മാനിച്ചു. മികച്ച കളിക്കാരനായി യുവ പ്രതിഭയുടെ അര്‍ഷാദിനെ തിരഞ്ഞെടുത്തു. കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിശ്വാസ് കളിക്കാരെ പരിചയപ്പെട്ടു. പ്രതിഭ കക്കാട് പ്രസിഡന്റ് ടി.പി അബ്ദുല്‍ ഗഫൂര്‍, സെക്രട്ടറി നൗഷാദ് എടത്തില്‍, ട്രഷറര്‍ സാദിഖ് ഗോശാലക്കല്‍, നിസാര്‍ പാറമ്മല്‍, എം. ജസീം ബന്നു സംസാരിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായവരെ ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."