മധൂരില്‍ അക്രമം തുടരുന്നു, ബി.ജെ.പി പ്രവര്‍ത്തകരുടെ ഓട്ടോകള്‍ കത്തിച്ചു
കാസര്‍കോട്: നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും മധൂരിലും പരിസരപ്രദേശങ്ങളിലും അക്രമം തുടരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റിന്റെയും മറ്റൊരു പ്രവര്‍ത്തകന്റെയും ഓട്ടോകള്‍ കത്തിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ ഗണേശന്റെ മകന് സുധാകരന്, ഉളിയത്തടുക്ക ചൗക്കി റോഡിലെ കൃഷ്ണ ഗട്ടിയുടെ മകന് സുധീഷ് എന്നിവരുടെ ഓട്ടോകളാണ് കത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.40നാണ് സംഭവം. അടുക്കള ഭാഗത്തെ ജനല്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദംകേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് ഓട്ടോ കത്തിച്ചകാര്യം അറിഞ്ഞത്. ഇതിനിടയില്‍ അക്രമികള്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കുണ്ടാര്‍ രവീശതന്ത്രി, ബി.ജെ. പി. സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രന്, നേതാക്കളായ കെ.ശ്രീകാന്ത്, പി. രമേശ്, എ.കേശവ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇരുളിന്റെ മറവില്‍ വാഹനങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."