സേവനസന്നദ്ധരായ യുവാക്കള്‍ക്ക് ഊര്‍ജം പകര്‍ന്ന് കൃഷി മന്ത്രി
വണ്ടിത്താവളം: എന്‍.എസ്.എസ് ക്യാംപിലെത്തിയപ്പോള്‍ കൃഷിമന്ത്രി വിദ്യാര്‍ഥിയായി. പട്ടഞ്ചേരി ഗവ.ഹൈസ്‌കൂളില്‍ നടന്ന ചിറ്റൂര്‍ വോക്കഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സപ്തദിന ക്യാംപിലെ യന്ത്രവല്‍കൃത കാര്‍ഷിക പ്രദര്‍ശനത്തിന്റെ ഉദ്്ഘാടനം ചെയ്യാനെത്തിയതായിരുന്നു വി.എസ്. സുനില്‍കുമാര്‍
ക്യാംപിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് തോളില്‍ കൈയ്യിട്ട് കുശലം ചോദിച്ച് നടന്നത് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്ക് ഊര്‍ജം പകര്‍ന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം ക്യാംപിലെ പ്രഭാതഭക്ഷണം വരിനിന്ന് കഴിച്ചാണ് മടങ്ങിയത്. ഭക്ഷണം കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ പോലും മറ്റുള്ളവര്‍ക്ക് വിട്ടുനല്‍കാതെ സ്വയം കഴുകിവെച്ച് ഉത്തമ സാമൂഹ്യപ്രവര്‍ത്തകന് സ്വയം മാതൃകയുമായി.
കാര്‍ഷിക യന്ത്രങ്ങളുടെ നിര്‍മാണവും പരിചരണവും വിഷയമായി പഠിക്കുന്ന കുട്ടികളോട് ഉപരിപഠനത്തിനും തൊഴില്‍ സാധ്യതയും ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയുടെ കാര്‍ഷികമേഖലയിലേക്കുള്ള വരവ് കാര്‍ഷിക സംസ്‌കാരത്തിന് മുതല്‍കൂട്ടകുമെന്നതിനാല്‍ കുട്ടികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതരത്തിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടികളുമായുള്ള ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."