അല്‍കോറില്‍ ക്വാളിറ്റി മാള്‍ ഉദ്ഘാടനം പുതുവര്‍ഷ ദിനത്തില്‍
ദോഹ: ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഖത്തറിലെ ഏഴാമത് റീട്ടെയില്‍ ഔട്ട്‌ലറ്റായ ക്വാളിറ്റി മാള്‍ അല്‍കോര്‍ 2017 ജനുവരി 1ന്് ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 11ന്് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍, രാജകുടുംബാംഗങ്ങള്‍, ഖത്തറിലെ വ്യവസായ വാണിജ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
അല്‍ഖോറിലെ ടൂറിസം സാധ്യതകള്‍ കൂടി മുന്‍നിര്‍ത്തി ആരംഭിക്കുന്ന മാളില്‍ വെര്‍ച്വല്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, ബൗളിംഗ്, സ്‌നോഹൗസ് തുടങ്ങിയ വിവിധയിനം വിനോദ പദ്ധതികളും ഡൈന്‍ ഔട്ട് കൗണ്ടറുകളും നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ടൂറിസം അടിസ്ഥാനപ്പെടുത്തിയുള്ള അല്‍ഖോര്‍ നഗര വികസനത്തിന്റെ ഭാഗമായാണ് ക്വാളിറ്റി ഗ്രൂപ്പ് വ്യത്യസ്തത നിറഞ്ഞ മാള്‍ അവതരിപ്പിക്കുന്നതെന്ന് അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാതരം ഉപഭോക്താക്കളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ക്വാളിറ്റി മാള്‍ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ഷോപ്പിങ് അനുഭവമായിരിക്കും . ഭക്ഷ്യഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ക്വാളിറ്റി മാളില്‍ ഒരുക്കിയിട്ടുള്ളത്.
സൂപ്പര്‍മാര്‍ക്കറ്റിനു പുറമെ ഫാര്‍മസി, ഒപ്റ്റിക്കല്‍സ്, ബ്യൂട്ടി പാര്‍ലറുകള്‍, അന്താരാഷ്ട്ര ബ്രാന്‍ഡഡ് റസ്റ്റോറന്റുകള്‍, പ്രമുഖ ബാങ്കുകളുടെ എ.ടി.എമ്മുകള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, ജ്വല്ലറി ഷോറൂമുകള്‍, മൊബൈല്‍ഫോണ്‍ ഷോറൂമുകള്‍, വാച്ച് സെന്ററുകള്‍, ഫാഷന്‍ഷോറൂമുകള്‍, ഗാര്‍മെന്റ്‌സ് വിഭാഗങ്ങള്‍, ഫൂട്‌വെയര്‍, ഹോം ഫര്‍ണിച്ചറുകള്‍, സ്റ്റേഷനറി വിഭാഗങ്ങള്‍ക്കൊപ്പം ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് വിഭാഗങ്ങളും മാളിലുണ്ടാകും. അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മാളില്‍ ഒരുക്കിയിട്ടുണ്ട്. മാളിന് പുറത്തും വിശാലമായ പാര്‍ക്കിങ് സൗകര്യമുണ്ട്.
ടെക്‌സ്‌റ്റൈല്‍സ്, ഫൂട്ട്‌വെയര്‍, ഹോം അപ്ലയന്‍സസ്, ഫര്‍ണിച്ചര്‍, വാച്ച്, മൊബൈല്‍ രംഗങ്ങളിലെ ലോകോത്തര ബ്രാന്‍ഡുകളാണ് ക്വാളിറ്റി മാളിലെ ഷെല്‍ഫുകളിലേക്കെത്തുന്നത്. മിന്‍സ് മാത്യു, ഷാഹിദ്, റംഷാദ് ഹസ്സന്‍, റഈസ് അഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."