എന്‍.ഐ.എഫ്.ടി കണ്ണൂരില്‍ 29 ഒഴിവുകള്‍
കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ വിവിധ തസ്തികകളിലെ 29 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റെനോ ഗ്രേഡ് 3, അസിസ്റ്റന്റ് വാര്‍ഡന്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകള്‍.
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 500, എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 250 എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്.
ഇത് ഡിമാന്‍് ഡ്രാഫ്റ്റായോ ചെക്കായോ എന്‍.ഐ.എഫ്.ടി കണ്ണൂര്‍ എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ അയക്കണം.
www.nift.nic.in/kannu-r എന്ന വെബ്‌സൈറ്റ് വിലാസത്തിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. തുടര്‍ന്ന് അപേക്ഷയുടെ ഹാര്‍ഡ് കോപ്പി the director, national institute of fashion technology, nift campus, mangattuparamba, kannur 670562 എന്ന വിലാസത്തില്‍ അയക്കണം.
ഓരോ വിഭാഗത്തിലേയും പ്രായപരിധി, യോഗ്യത തുടങ്ങിയ അപേക്ഷകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി:
ഡിസംബര്‍ 31 വൈകിട്ട് 6.00
ഹാര്‍ഡ്‌കോപ്പി തപാലില്‍ ലഭിക്കേണ്ട അവസാന തിയതി:
2017 ജനുവരി 06
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."