നോട്ട് പ്രതിസന്ധി: കൂട്ട ഉപവാസം നടത്തി
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ട ഉപവാസം സംഘടിപ്പിച്ചു. നോട്ട് പ്രതിസന്ധി സൃഷ്ടിച്ച ദുരിതത്തിനു പരിഹാരം കാണുക, പണം പിന്‍വലിക്കാനുള്ള നിയന്ത്രണം അവസാനിപ്പിക്കുക, കറന്‍സികള്‍ ആവശ്യത്തിനു ലഭ്യമാക്കുക, ചെറുകിട കച്ചവടക്കാരുടെ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപവാസം.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി അബ്ദുറസാഖ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ. ഹസ്സന്‍കോയ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്റര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വി. ബാലന്, കെ.പി.സി.സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, സെയില്‍സ് ടാക്സ് കണ്‍സര്‍വേറ്റിവ് അസോസിയേഷന് സെക്രട്ടറി ഹരിദാസന്, ആലിക്കോയ (ബില്‍ഡിങ് ഓണേഴ്സ് സംഘ് പ്രസിഡന്റ്), ഐ.പി പുഷ്പരാജ്, പി.ടി മുഹമ്മദലി, സുബൈര്‍ കൊളക്കാടന്‍, സി.എ റഷീദ്, ഷഫീഖ്, ബൈജു, പി. അബ്ദുല്‍ അസീസ്, ഫൈസല്‍ കൂട്ടമരം, വി. സുനില്‍കുമാര്‍, നൗഷാദ് പവര്ലാന്റ് സംസാരിച്ചു.കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."