പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ: രജതജൂബിലി സമ്മേളനം നാളെമുതല്‍
കണ്ണൂര്‍: പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഇസ്‌ലാമിയ്യ രജതജൂബിലി ഏഴാം സനദ്ദാന സമ്മേളനവും നാളെ മുതല്‍ ജനു
വരി ഒന്നുവരെ പാപ്പിനിശ്ശേരിയില്‍ നടക്കും.
അമ്പതോളം യുവ അസ്അദി പണ്ഡിതര്‍ക്കും ഖുര്‍ആന്‍ മനഃപാഠമാക്കിയ ഇരുപതോളം ഹാഫിസീങ്ങള്‍ക്കും സമ്മേളനത്തില്‍ സനദ് നല്‍കും. നാളെ രാവിലെ ഒന്‍പതിന് പി.കെ.പി
അബ്ദുസലാം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകുമെന്നു സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍, അസ്അദിയ്യ ജനറല്‍സെക്രട്ടറി എസ്.കെ ഹംസ ഹാജി, സ്വാഗതസംഘം വര്‍ക്കിങ് കണ്‍വീനര്‍ എ.കെ അബ്ദുല്‍ ബാഖി, പ്രോഗ്രാംകമ്മിറ്റി ചെയര്‍മാന്‍ അഹ്മദ് തേര്‍ളായി, കണ്‍വീനര്‍ അബ്ദുസമദ് മുട്ടം, ഷഹീര്‍ പാപ്പിനിശ്ശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാപ്പിനിശ്ശേരി അറത്തില്‍ ജുമാമസ്ജിദിലെ തെക്കുമ്പാട് സി കുഞ്ഞിഅഹമദ് മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തിനു കമ്പില്‍ കെ അബൂബക്കര്‍ ബാഖവിയും മൂന്നുപെറ്റുമ്മ മഖാം, ഷെയ്ഖ് ഹസന്‍ ഹസ്‌റത് മഖാം സിയാറത്തിനു സയ്യിദ് ഉമര്‍ ഫാറൂഖ് അല്‍ ഹൈദ്രോസിയും നേതൃത്വം നല്‍കും. വൈകുന്നേരം നാലിന് പാപ്പിനി
ശ്ശേരി കാട്ടിലപ്പള്ളി മഖാം പരിസരത്ത് നിന്ന് അസ്അദിയ്യ കാംപസിലേക്കു ഘോഷയാത്ര നടക്കും. വൈകുന്നേരം 6.30ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സോവനീര്‍ പ്രകാശനം ചെയ്യും. തലാഷ് പ്ലാസ്റ്റോ പാക്‌സ് എം.ഡി. ബി.പി അബ്ദുല്‍ ഗഫൂര്‍ ഹാജി ആദ്യപ്രതി സ്വീകരിക്കും. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. രാത്രി ഒന്‍പതിന് അസ്അദിയ്യ ഫൗണ്ടേഷന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സര്‍ഗ നിശ കെ മുഹമ്മദ് ഷരീഫ് ബാഖവി ഉദ്ഘാടനം ചെയ്യും. 31നു രാവിലെ 10ന് മഹല്ല് ശില്‍പശാല ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ കല്ലായി അധ്യക്ഷനാകും. കെ ഉമര്‍ ഫൈസി മുക്കം പ്രഭാഷണം നടത്തും. ഡോ. പി നസീര്‍ നയിക്കുന്ന ശില്‍പശാലയില്‍ എസ്.വി മുഹമ്മദലി, അഹ്മദ് തേര്‍ളായി, ഷംസുദീന്‍ ഒഴുകൂര്‍, പി.സി ഉമര്‍ മൗലവി എന്നിവര്‍ പ്രഭാഷണം നടത്തും. രാത്രി ഏഴിന് ദിഖ്‌റ് സ്വലാത്ത് മജ്‌ലിസ് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനാകും. റഹ്മത്തുല്ല ഖാസിമി മുത്തേടം പ്രഭാഷണം നടത്തും. ജനുവരി ഒന്നിനു രാവിലെ 10ന് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി ശില്‍പശാല കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രിന്‍സിപ്പല്‍ ബി. യൂസഫ് ബാഖവി അധ്യക്ഷനാകും. മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പി കമാല്‍കുട്ടി മുഖ്യാതിഥിയാകും. ഉച്ചയ്ക്കു രണ്ടിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രവാസി മീറ്റ് മൊയ്തു ഹാജി കടന്നപ്പള്ളി അധ്യക്ഷനാകും. അസ്അദിയ്യ സംഗമം പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് വസ്ത്ര വിതരണം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് സമാപന സമ്മേളനവും തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളജിനായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സനദ് ദാനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത ജനറല്‍സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തും. ഇ അഹ്മദ് എം.പി മുഖ്യാതിഥിയാകും. ഡോ. പി.എ ഇബ്രാഹിം ഹാജി അവാര്‍ഡ് ദാനം നിര്‍വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. അസ്‌ലം അല്‍മശ്ഹൂര്‍ തങ്ങള്‍, ഹാമിദ് കോയമ്മ തങ്ങള്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, അഞ്ചരക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല മൗലവി, പി.കെ അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, ഹാജി കെ മമ്മദ് ഫൈസി, കാളാവ് സൈദലവി മുസ്‌ലിയാര്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, എം.എല്‍.എമാരായ പി.ബി അബ്ദുറസാഖ്, കെ.എം ഷാജി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഇബ്രാഹിം വേശാല, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മണിയപ്പള്ളി അബൂട്ടി ഹാജി, എസ്.കെ ഹംസ ഹാജി, സി.പി അബ്ദു റഷീദ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."