HOME
DETAILS
MAL
സ്റ്റാര്‍ട്ടപ്പില്‍ രണ്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
backup
December 30 2016 | 06:12 AM
തിരുവനന്തപുരം: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 2020 ഓടെ രണ്ടുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് നാസ്കോം സിത്തോവ് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ കാര്യത്തില്‍ അമേരിക്ക, യു.കെ എന്നി രാജ്യങ്ങള്‍ക്കുശേഷം ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2016 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് മേഖല 2.2 ഇരട്ടി വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 10,500 സ്റ്റാര്‍ട്ടപ്പുകളുണ്ടാകുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 350 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ഈ കാലയളവില്‍ കാംപസുകളില്‍ നിന്നും ഉരുത്തിരിഞ്ഞിട്ടുണ്ട്. ബംഗളൂരുവില്‍ സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ക്രമാനുഗതമായ വളര്‍ച്ച പ്രകടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."