HOME
DETAILS
MAL
കല്ലൂര്‍ കൊമ്പനെ കാട്ടില്‍ വിടാന്‍ നീക്കമെന്ന്; പ്രതിഷേധവുമായി കോണ്‍ഗ്രസ്
backup
December 30 2016 | 06:12 AM
മുത്തങ്ങ: വനംവകുപ്പ് ക്ലലൂരില് നിന്നും മയക്കുവെടി വച്ചു പിടികൂടി മുത്തങ്ങയില്‍ തളച്ച കല്ലൂര്‍ കൊമ്പനെ കാട്ടില്‍ തുറന്ന് വിടാന്‍ നീക്കം നടത്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആനയെ കൊണ്ടുപോകാന്‍ എത്തിച്ചുവന്ന് കരുതുന്ന ലോറി പ്രവര്‍ത്തകര്‍ വന്യജീവി സങ്കേതത്തിന് മുന്നില്‍ തടഞ്ഞു. പ്രതിഷേധ പരിപാടി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു.
സമരക്കാര്‍ സി.സി.എഫ് പ്രമോദ് ജി. കൃഷ്ണന്, വൈല്‍ഡ് ലൈഫ് വാര്ഡന് പി ധനേഷ്കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ആനയെ കാട്ടില്‍ തുറന്ന് വിടില്ലെന്നും ഇതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേതാക്കളായ വാസു, മണി, ബെന്നി കൈനിക്കല്‍, സലിം കല്ലൂര്‍ സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."