HOME
DETAILS
MAL
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ചൈനയില്‍ തുറന്നു; ചെലവ് 14.4 കോടി ഡോളര്‍
backup
December 30 2016 | 09:12 AM
ബീജിങ്: ലോകത്തിലെ ഏറ്റവും കൂടിയ പാലം ചൈനയില്‍ തുറന്നു. തെക്കു-പടിഞ്ഞാറന്‍ മലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതു തമ്മിലുള്ള യാത്ര മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ പാലം സഹായിക്കും.
യുന്നാന്‍, ഗ്വിഷോ പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ഈ പാലം 1854 അടി ഉയരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ നാടുകള്‍ തമ്മിലുള്ള യാത്ര ഏകദേശം നാലര മണിക്കൂര്‍ കുറയ്ക്കാന്‍ ഈ പാലം സഹായിക്കും.
1341 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ചെലവ് 14.4 കോടി ഡോളറാണ്. സി ഡു നദിയുടെ മുകളിലായാണ് പാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."