ഉപ്പുവെള്ളം;പെരുവണ്ണാമുഴി ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടും
കോഴിക്കോട്: വടകര മുനിസിപ്പാലിറ്റിയിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന കുറ്റ്യാടി പുഴയിലെ ഉപ്പുവെള്ളത്തിന്റെ അളവ് കുറയ്ക്കുന്നതിന് പെരുവണ്ണാമുഴി ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടാന്‍ കുറ്റ്യാടി ജലസേചന പദ്ധതി ഉപദേശക സമിതി അവലോകനയോഗം തീരുമാനിച്ചു. മണിക്കൂറില്‍ രണ്ടുലക്ഷം ലിറ്റര്‍ വീതം വെള്ളം വേളം പഞ്ചായത്തിലെ കൂരങ്ങോേട്ട് കടവ് പമ്പ് ഹൗസിന് സമീപമാണ് തുറന്ന് വിടുക.
യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷനായി. സി.കെ നാണു എം.എല്‍.എ, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെയും തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെയും പ്രതിനിധികള്‍, കുറ്റ്യാടി ജലസേചന പ്രൊജക്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.കെ സുലോചന, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി മനോഹരന്, സഹദേവന് ചടയന്‍, ബി. ഷാജി, ഐ. ബബിത, എ. ശ്രീജിത്ത്, കെ.ടി ജസീര്‍, കെ.ടി സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."