സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നുവെന്ന്
വൈക്കം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനം മറയായി സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വിഷയത്തില്‍ ഒളിച്ചു കളിക്കുകയാണെന്നു കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്.
സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം ഫലപ്രദമായി നടന്നു കൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന അവഗണനയ്ക്കു പിണറായി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസ് (എം) തലയാഴം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍കടയ്ക്കു മുന്നില്‍ പ്രതീകാത്മകമായി വെറും കലത്തില്‍ വെള്ളം തിളപ്പിച്ചുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബിജു പറപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, ജോസ്, എന്‍ സോമന്‍, സേവ്യര്‍, ജോയി, ഷാജി, ഔസേഫ്, ജോമോന്‍, റെജി, ബിനോയി, ജിന്റോ പന്തല്ലൂരാന്‍, അനന്ദു സോമന്‍, ജോണ്‍സണ്‍, തമ്പി, സണ്ണി, എബിന്‍, സദാനന്ദന്‍, സുരേന്ദ്രന്‍, ജിജി എന്നിവര്‍ സംസാരിച്ചു. നഗരം ചുറ്റി പ്രതിഷേധ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."