പൊലിസ് സൊസൈറ്റി പൊതുയോഗം: ഭരണസമിതി തീരുമാനങ്ങള്‍ക്കെതിരേ പൊലിസുകാരുടെ പ്രതിഷേധം
കണ്ണൂര്‍: ഇന്നലെ ചേര്‍ന്ന ജില്ലാ പൊലിസ് കോ. ഓപ്പറേറ്റിവ് സൊസൈറ്റി പൊതുയോഗത്തില്‍ ഭരണസമിതി നേരത്തെയെടുത്ത തീരുമാനങ്ങള്‍ക്കെതിരേ ഭരണാനുകൂല പൊലിസുകാരുടെ പ്രതിഷേധം.
നപൊലിസ് കോ. ഓപ്പറേറ്റിവ് സൊസൈറ്റി ഹാളില്‍ നടന്ന പൊതുയോഗത്തില്‍ സൊസൈറ്റി പ്രസിഡന്റായ ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുദിന്റെ സാന്നിധ്യത്തിലാണ് ഭരണസമിതി തീരുമാനങ്ങള്‍ക്കെതിരേ ഭരണാനുകൂല പൊലിസുകാര്‍ പൊട്ടിത്തെറിച്ചത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ യു.ഡി.എഫ് അനുകൂല ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ചില യു.ഡി.എഫ് അനുകൂല ഭരണസമിതിയംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ തീരുമാനം സ്റ്റേ ചെയ്തിരിക്കുകയാണ്. പിരിച്ചുവിട്ടത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പോയ തീരുമാനത്തെയാണ് ഭരണാനുകൂല പൊലിസുകാര്‍ ചോദ്യം ചെയ്തത്. നേരത്തെ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചവര്‍ ഇപ്പോഴെന്താണ് സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കാത്തതെന്ന് പൊലിസുകാര്‍ ചോദിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് എതിരു നില്‍ക്കാതെ തെരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്ന് ഭരണനാകൂല പൊലിസുകാര്‍ ആവശ്യപ്പെട്ടു. രണ്ടു പ്രമേയങ്ങള്‍ പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."