അട്ടപ്പാടി റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കണം : കോണ്‍ഗ്രസ്
അഗളി ; അട്ടപ്പാടിയിലെ ആദിവാസി കേന്ദ്രങ്ങളിലേക്കും സൈലന്റ് വാലി ദേശീയ ഉദ്യാനം, അട്ടപ്പാടി വഴി ഊട്ടി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള തകര്‍ന്നടിഞ്ഞ റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട്-ആനക്കട്ടി-ചിന്നത്തടാകം റോഡ് തീര്‍ത്തും ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്.
പ്രധാന കുടിയേറ്റമേഖലയായ കല്ക്കണ്ടി-കള്ളമല-കാരറ,ഗൂളിക്കടവ്-ചിറ്റൂര്‍ റോഡ്, അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടേയും സ്ഥിതി വ്യത്യസ്തമല്ല. 15 പി.എം.ജി.എസ്.വൈ റോഡുകളുടെ ടാറിംഗ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രാജന് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി യു.ആര് നീലകണ്ഠന്, എം.ആര് സത്യന്, ജോബി കുരിക്കാട്ടില്‍, ടി ചിന്നസ്വാമി, കൃഷ്ണമൂര്‍ത്തി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."